mehandi new

എടക്കഴിയൂരിൽ വീട്ടമ്മയെ അയൽവാസിയുടെ കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

fairy tale

എടക്കഴിയൂർ : സിങ്കപ്പൂർ പാലസിന് പടിഞ്ഞാറ് വീട്ടമ്മയെ അയൽവാസിയുടെ കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി സിങ്കപൂർ പാലസിനു പടിഞ്ഞാറ് പുളിക്കൽ ഷംസുദ്ധീൻ്റെ ഭാര്യ റഹ് മത്ത് (50) ആണ് മരിച്ചത്.

വീടിനു നൂറു മീറ്റർ മാറി അയൽവാസി ഹസൈനാരുടെ വീടിനോട് ചേർന്ന ഭാഗികമായി തൂർത്ത ഉപയോഗശൂന്യമായ കുളത്തിലാണ് മൃതദേഹം കമിഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ കുളത്തിൽ വെള്ളം നിറഞ്ഞിരുന്നു.

സുഖമില്ലാതെ കിടക്കുന്ന അയൽവാസിയായ ഹൈസൈനാരുടെ ഭാര്യയെ കാണാൻ പോയതായിരുന്നു റഹ്മത്ത്.
ഇവരെ കണ്ട് മടങ്ങിയതിന് ശേഷമാണ് അപകടം. ഇന്ന് വൈകുന്നേരം
ഹസൈനാരുടെ മകളാണ് കമഴ്ന്നു പൊന്തി കിടക്കുന്ന നിലയിൽ മൃതദേഹം കാണുന്നത്. ഇവർ ബഹളംവെച്ചതോടെ പരിസരവാസികൾ ഓടിയെത്തി കരക്കു കയറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു.

ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ച മൃതദേഹം പോലീസ് നടപടികൾക്കു ശേഷം ചാവക്കാട് താലൂക്കാശുപത്രി മോർച്ചറിയിലേക്കു മാറ്റി.
നാളെ ബുധനാഴ്ച പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

ഖബറടക്കം എടക്കഴിയൂർ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.
മക്കൾ : വാഹിദ്, ബാസിത്ത്, ബാസിൽ.

planet fashion

Comments are closed.