mehandi new

കെ എസ് ഷാൻ രക്തസാക്ഷി അനുസ്മരണവും എസ് ഡി പി ഐ പ്രവർത്തക സംഗമവും സംഘടിപ്പിച്ചു

fairy tale

ചാവക്കാട്: ഷാൻ രക്തസാക്ഷി അനുസ്മരണവും പ്രവർത്തക സംഗമവും സംഘടിപ്പിച്ചു. എസ് ഡി പി ഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ  ഉദ്ഘാടനം ചെയ്‍തു. പാർട്ടി പ്രവർത്തനം ഏറെ ആസ്വദിച്ച മാതൃക വ്യക്തി ആയിരിന്നു ഷാൻ എന്ന് അദ്ദേഹം അനുസ്മരിച്ചു.   എസ് ഡി പി ഐ ഗുരുവായൂർ മണ്ഡലം പ്രസിഡന്റ്‌ യഹിയ മന്നലാംകുന്ന് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമതി അംഗം എം  ഫാറൂഖ്, തൃശൂർ ജില്ലാ പ്രസിഡന്റ്‌ അഷ്‌റഫ്‌ വടക്കൂട്ട്, ജില്ലാ ട്രഷറർ  ടി എം അക്ബർ, ഹസ്സൻ ചിയാനൂർ തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. മണ്ഡലം വൈസ്  പ്രസിഡന്റ് ഷെഫിദ് ബ്ലാങ്ങാട്, മുനിസിപ്പൽ പ്രസിഡന്റ്‌ നാസർ ചാവക്കാട്, മണ്ഡലം കമ്മറ്റി അംഗം ഡോ സകീർ ഹുസൈൻ, നൗഫൽ അകലാട്, യൂനസ് ഒരുമനയൂർ എന്നിവർ സംസാരിച്ചു.  എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന കെ എസ് ഷാനിനെ 2021 ഡിസംബർ 18 നാണ് ആർ ആർ എസ് എസ് പ്രവർത്തകർ കൊലപ്പെടുത്തിയത്.

Unani banner ad

Comments are closed.