ഓർമ’ പുത്തൻ കടപ്പുറം ലോഗോ പ്രകാശനം ചെയ്തു

തിരുവത്ര : ഓർമ (Oceanland Related Model Alliance) പുത്തൻ കടപ്പുറം ലോഗോ പ്രകാശനം ചാവക്കാട് സബ് ഇൻസ്പെക്ടർ ശരത് സോമൻ നിർവഹിച്ചു. കേരളത്തിലെ ഏറ്റവും വിശാലമായ കടൽ തീരമുള്ള പുത്തൻകടപ്പുറം ബീച്ചിലെ ടൂറിസം സാധ്യതകൾ പഠിക്കാനും ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവരാനും ശ്രമിക്കുകയെന്നതാണ് ഓർമ്മയുടെ പ്രഥമ ദൗത്യം. ഇതിന്റെ ഭാഗമായി സെനിനാറുകളും ചർച്ചകളും സംഘടിപ്പിക്കും. എയർ സ്ട്രിപ്പ് ന് വരെ സാധ്യതയുള്ള തീരമാണ് പുത്തൻകടപ്പുറം ബീച്ച്. സന്ദർശകരുടെ സുരക്ഷയും ബീച്ചിന്റെ ശുചിത്വവും വികസനത്തിന് അനിവാര്യം എന്ന വിഷയത്തിൽ നാട്ടുകാരിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് ഓർമ്മ തുടക്കം കുറിച്ചു.

ചടങ്ങിൽ രക്ഷാധികാരി പി.എം നാസർ, ജ. സെക്രട്ടറി കെ.എം അക്ബർ അക്കു, വൈ പ്രസിഡന്ററുമാരായ കെ.എച്ച് ഷാഹു, എച്ച്.എം നൗഫൽ, ചീഫ് കോർഡിനേറ്റർ സി.എച്ച് സൈനു, എക്സിക്യൂട്ടീവ് അംഗങ്ങളായ സി.എം നൗഷാദ്, യു.കെ സുനിൽ തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.