mehandi new

എൻ എസ് എസ് ദിനത്തിൽ ചാവക്കാട് ബീച്ച് മാലിന്യ മുക്തമാക്കി ഒരുമനയൂർ ഇസ്ലാമിക് സ്കൂൾ വിദ്യാർത്ഥികൾ

fairy tale

ബ്ലാങ്ങാട് : എൻ എസ് എസ് ( നാഷണൽ സർവീസ് സ്കീം ) ദിനമായ സെപ്റ്റംബർ 24 ന് ചാവക്കാട് ബീച്ച് മാലിന്യ മുക്തമാക്കി ഒരുമനയൂർ ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് വൊളണ്ടിയേഴ്‌സ്.   മാലിന്യങ്ങൾ ശേഖരിച്ച വിദ്യാർത്ഥികൾ ബീച്ചിൽ ലഹരി വിരുദ്ധ പോസ്റ്ററും സ്ഥാപിച്ചു.  വാർഡ് കൌൺസിലർ പി. കെ കബീർ ഉദ്ഘാടനം നിർവഹിച്ചു. പ്രോഗ്രാം ഓഫീസർ പി എം തജ്‌രി, അധ്യാപകരായ എം എസ് സീമ, ബ്ലെസി, വോളന്റീർ സെക്രട്ടറി ജുമാന ജെബീൻ, ആദിൽ, സൽമ സലീം എന്നിവർ നേതൃത്വം നൽകി.

Macare 25 mar

Comments are closed.