mehandi new

ഒരുമനയൂർ ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ 43 -ാം വാർഷികാഘോഷം ഇന്ന്

fairy tale

planet fashion

ചാവക്കാട് : ഒരുമനയൂർ ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ 43 -ാം വാർഷി കാഘോഷവും അധ്വാപക രക്ഷാകർത്തൃദിനവും യാത്രയയപ്പ് സമ്മേളനവും ഇന്ന് വ്യാഴം വൈകു ന്നേരം മൂന്നു മണിക്ക് ടി എൻ പ്രതാപൻ എം പി ഉദ്ഘാടനം ചെയ്യും. എൻ കെ അക്ബർ എം എൽ എ മുഖ്യാതിഥിയായും ജില്ലാ പഞ്ചായത്ത് മെമ്പർ വി എം മുഹമ്മദ് ഗസ്സാലി വിശിഷ്ടാഥിതിയായും പങ്കെടുക്കും.

സ്കൂൾ മാനേജർ ജമാൽ പെരുമ്പാടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഏറെക്കാലത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം വിര മിക്കുന്ന ഹയർസെക്കണ്ടറി പ്രിൻസിപ്പൽ കെ ആർ വിനയം, വി എച്ച് എസ് ഇ പ്രിൻസിപ്പൽ എം പത്മജ, ഓഫീസ് സ്റ്റാഫ് അബ്ദുറഹ്മാൻ എന്നിവർക്ക് യാത്രയയപ്പ് നൽകും.

ഒരുമനയൂർ ഗ്രാമപഞ്ചായത്ത് ആക്ടിംഗ് പ്രസിഡണ്ട് കെ വി രവീന്ദ്രൻ, ബ്ലോക്ക് പഞ്ചാ യത്ത് മെമ്പർ ആഷിത കുണ്ടിയത്ത്, വാർഡ് മെമ്പർ ആരിഫ ജുഫൈർ, കെ വി അബ്ദുൾകരീം, എച്ച് എസ് ഇ എ ഡി ടി വി വിനോദ്, ഹയർ സെക്കണ്ടറി ജില്ലാ കോഡിനേറ്റർ പി എം കരീം, ചാവക്കാട് ഡി ഇ ഒ അജിതകുമാരി,
പി.ടി.എ പ്രസിഡണ്ട് ഇ വി അബ്ദുൾ ജലീൽ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസി ഡണ്ട് എ കെ ഹമീദ് ഹാജി, ജനറൽ സെക്രട്ടറി എൻ കെ അബ്ദുൾ വഹാബ്, ട്രഷറർ കെ പി മുഹമ്മദ് കുട്ടി, മദർ പി.ടി.എ. പ്രസിഡണ്ട് ഷമീറ ഉമ്മർ, പി.ടി.എ. വൈസ് പ്രസിഡണ്ട് റസീന മുത്തു തുടങ്ങിയവർ സംബന്ധിക്കും . വിദ്യാർത്ഥികളുടെ കലാപരിപാടികളും സമ്മാനദാനവും എൻഡോവ്മെന്റ് വിതരണവും നടക്കും.

വാർത്ത സമ്മേളനത്തിൽ സ്കൂൾ മാനേജർ ജമാൽ പെരുമ്പാടി, ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് പി കെ ടിഷ, വി എച്ച് എസ് ഇ സ്റ്റാഫ് സെക്രട്ടറി ടി എൻ സതീഷ് കുമാർ, ഹെഡ്മാസ്റ്റർ ജയിൻ സി ജോൺ, ജനറൽ കൺവീനർ ടി ടി സുമ, ഇ.വി അബ്ദുൽ ജലീൽ എന്നിവർ പങ്കെടുത്തു.

Jan oushadi muthuvatur

Comments are closed.