ദരിദ്രരെ കൂടുതൽ ദരിദ്രരാക്കുന്ന സമ്പദ് വ്യവസ്ഥ – പോരാട്ടത്തിന് തയ്യാറുണ്ടെങ്കിൽ ബദൽ സാദ്ധ്യമാണ്

അണ്ടത്തോട് : ദരിദ്രരെ കൂടുതൽ ദരിദ്രരാക്കുന്ന ചൂഷണാധിഷ്ഠിത മനുഷ്യവിരുദ്ധ സമ്പദ് വ്യവസ്ഥക്കെതിരായ പോരാട്ടത്തിന് ഇഛാശക്തിയോടെ മുന്നിട്ടിറങ്ങാൻ തയ്യാറുണ്ടെങ്കിൽ ബദൽ സാദ്ധ്യമാണെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ടി. മുഹമ്മദ് വേളം അഭിപ്രായപ്പെട്ടു. കേരളത്തിലുടനീളം വിജയകരമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പലിശ രഹിത അയൽക്കൂട്ടങ്ങളും അവക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന വളർച്ചയും സ്വീകാര്യതയും ബദൽ അനിവാര്യതയായി മാറിയതിൻ്റെ തെളിവാണെന്ന് ടി മുഹമ്മദ് പറഞ്ഞു.
അണ്ടത്തോട് ഹിറ മസ്ജിദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പലിശ രഹിത അയൽകൂട്ടങ്ങളുടെ അഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പാപ്പാളി റൗഹത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ മുഖ്യ പ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

ഉദ്ഘാടന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് അംഗം മന്ദലാംകുന്ന് മുഹമ്മദുണ്ണി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ഏരിയാ പ്രസിഡണ്ട് വി. അബ്ദുസ്സമദ് അദ്ധ്യക്ഷത വഹിച്ചു.
പലിശ രഹിത അയൽക്കൂട്ടത്തിൻ്റെ മൊബൈൽ ആപ്ലിക്കേഷൻ ചടങ്ങിൽ മുസ്തഫ കമാൽ (വെൽഫയർ പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് ) പ്രകാശനം ചെയ്തു.
വി. കെ യൂസുഫ്, അയ്യൂബ് പെരിയമ്പലം, മുസ്തഫ കമാൽ, വി. പി. ജമീല, ലുബ്ന ബക്കർ, താഹിർ മന്ദലംകുന്ന് ഐ. മുഹമ്മദലി, മുഹമ്മദ് കോയ, തുടങ്ങിയവർ പ്രസംഗിച്ചു. കാണക്കോട്ട് അബൂബക്കർ സ്വാഗതവും
ഹൈദറലി നന്ദിയും പറഞ്ഞു.
തുടർന്ന് സിനിമാ തിരക്കഥാകൃത്തും സംവിധായകനുമായ ഉസ്മാൻമാരാത്ത് തയ്യാറാക്കിയ പലിക്കെണികൾക്കെതിരായ രംഗാവിഷ്കാരം ഉൾപ്പെടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/.

Comments are closed.