mehandi new

മമ്മിയൂർ ലിറ്റിൽ ഫ്ലവർ മഠം പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസ തിരുനാളിന് കൊടിയേറി

മമ്മിയൂർ : ലിറ്റിൽ ഫ്ലവർ മഠം കപ്പേളയിൽ പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസ തിരുനാളിന് കൊടിയേറി. പാലയൂർ മേജർ ആർക്കി എപ്പിസ്ക്കോപ്പൽ തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണമ്പുഴ കൊടിയേറ്റം നിർവഹിച്ചു. മെയ് 24, 25, 26

ഇൻസ്‌പെയർ എഡ്യൂക്കേഷൻ പ്രോഗ്രാം – അവാർഡ് വിതരണവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു

മന്ദലാംകുന്ന്: ഇൻസ്‌പെയർ എഡ്യൂക്കേഷൻ പ്രോഗ്രാമിന്റെ ഭാഗമായി പുന്നയൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളായ മുഴുവൻ വിദ്യാർത്ഥികൾക്കുമുള്ള അവാർഡ് വിതരണവും കരിയർ ഗൈഡൻസ് ക്ലാസ്സും തൃശൂർ ജില്ല പഞ്ചായത്ത് ആരോഗ്യ

ചാവക്കാട് കടലിൽ മുങ്ങിത്തുടങ്ങിയ ബോട്ടും അതിലെ മത്സ്യത്തൊഴിലാളികളെയും കോസ്റ്റ് ഗാർഡ് കപ്പൽ…

ചാവക്കാട്: ആഴക്കടലില്‍ മത്സ്യ ബന്ധനത്തിനിടെ  മുങ്ങിത്തുടങ്ങിയ ബോട്ടിനും മത്സ്യത്തൊഴിലാളികൾക്കും രക്ഷകരായി കോസ്റ്റ് ഗാർഡ് കപ്പൽ. ചൊവ്വാഴ്ച്ച രാത്രിയാണ് ചാവക്കാട് തീരത്തുനിന്ന് 31 നോട്ടിക്കല്‍ മൈല്‍ അകലെ ബോട്ട് അപകടത്തിൽ പെട്ടത്. 13

ചാവക്കാട് കുടിവെള്ളം പാഴാകുന്നു – വാട്ടർ അതോറിറ്റിക്കെതിരെ യു ഡി എഫ് പ്രതിഷേധം

ചാവക്കാട് : കുടിവെള്ളം പാഴായി പോകുന്നത് കണ്ടിട്ടും പരിഹാരം കാണാൻ    തയ്യാറാവാത്തതിൽ  വാട്ടർ അതോറിറ്റിക്കെതിരെ ചാവക്കാട് യു ഡി എഫ് പ്രതിഷേധിച്ചു. ചാവക്കാട്  ബസ് സ്റ്റാന്റിനടുത്ത് മഴക്കാല ശുജീകരണ യഞ്ജത്തിന്റെ ഭാഗമായി സ്ലാബ് നീക്കി കാന

പാലപ്പെട്ടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ അധ്യാപക ഒഴിവ് – അഭിമുഖം വെള്ളിയാഴ്ച്ച

പാലപ്പെട്ടി: ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്‌സ്, പൊളിറ്റിക്‌സ്, കൊമേഴ്‌സ്, സോഷ്യൽ വർക്ക്, ഹിസ്റ്ററി എന്നീ വിഷയങ്ങളിൽ താത്‌കാലിക നിയമനത്തിനുള്ള അഭിമുഖം വെള്ളിയാഴ്‌ച പത്തിന് നടക്കും. ഫിസിക്‌സ്, കെമിസ്‌ട്രി,

പുത്തമ്പല്ലി സൂപ്പർ ലീഗ് ഒ കെ എൻ സെവൻസ് ജേതാക്കളായി

ഗുരുവായൂർ : ഫ്രണ്ട്‌സ് പുത്തമ്പല്ലി യുടെ ആഭിമുഖ്യത്തിൽ ലാലിഗ സ്പോർട്സ് വില്ലേജിൽ നടന്ന പുത്തമ്പല്ലി സൂപ്പർ ലീഗ് സീസൺ ഫോർ മത്സരത്തിൽ ഒ കെ എൻ സെവൻസ് ജേതാക്കളായി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബാർബേറിയൻസിനെ

ഫാൻസ്‌ അസോസിയേഷന്റെ നേതൃത്വത്തിൽ മോഹൻലാലിന്റെ പിറന്നാൾ ആഘോഷിച്ചു

ഗുരുവായൂർ :   ഓൾ കേരള മോഹൻലാൽ ഫാൻസ്‌ കൾച്ചർ വെൽഫയർ അസോസിയേഷൻ  ചാവക്കാട്, ഗുരുവായൂർ, കുന്നംകുളം ഏരിയ കമ്മറ്റിയുടെ കീഴിലുള്ള നമ്പഴിക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ  മോഹൻലാലിന്റെ അറുപത്തി നാലാം പിറന്നാൾ ആഘോഷിച്ചു. എളവള്ളി ബെത് സെയ്ദ

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പത്തിമൂന്നാമത് രക്തസാക്ഷിത്വ ദിനം ആചരിച്ചു

ചാവക്കാട്: അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പത്തിമൂന്നാമത് രക്തസാക്ഷിത്വ ദിനംആചരിച്ചു. യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന അനുസ്മരണത്തിലും, പുഷ്പാർച്ചനയിലും യൂത്ത്

വില്ലേജ് ഓഫീസുകളിലെ ഒഴിവുകൾ അടിയന്തിരമായി നികത്താൻ സർക്കാർ തയ്യാറാകണം : മുസ്‌ലിം ലീഗ്

ചാവക്കാട്: വില്ലേജ് ഓഫീസുകളിൽ ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിലേക്ക് അടിയന്തിരമായി ജീവനക്കാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ചാവക്കാട് മുൻസിപ്പൽ കമ്മിറ്റി മണത്തല വില്ലേജ് ഓഫീസിലേക്ക് മാർച്ച്‌ സംഘടിപ്പിച്ചു. തുടർന്ന് നടന്ന പൊതുയോഗം

എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം എം ആർ ആർ എം ഹൈസ്കൂളിന് സഹപാഠി സൗഹൃദക്കൂട്ടത്തിന്റെ ആദരം

ചാവക്കാട്: എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം കൈവരിച്ച ചാവക്കാട് എം ആർ ആർ എം ഹൈസ്കൂളിന് സഹപാഠി സൗഹൃദകൂട്ടം എന്ന 1987 ബാച്ച് പൂർവ്വവിദ്യാർത്ഥികളുടെ ആദരം. സഹപാഠി സൗഹൃദകൂട്ടത്തിന്റെ മൊമെന്റോ സ്കൂൾ ഹെഡ് മിസ്ട്രെസ് എം. സന്ധ്യ