mehandi new

വൈദ്യുതി ചാർജ്ജ് വർധനവിനെതിരെ കെ എസ് ഇ ബി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

ചാവക്കാട് : വൈദ്യുതി ചാർജ്ജ് വർധനവിനെതിരെ ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മണത്തല കെ എസ് ഇ ബി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ബ്ലോക്ക്‌ പ്രസിഡന്റ് അരവിന്ദൻ പല്ലത്ത് അധ്യക്ഷത വഹിച്ചു. മുൻ

ഓട്ടോ ആന്റ് ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ സി ഐ ടി യു തിരുവത്ര മേഖല കൺവെൻഷൻ സംഘടിപ്പിച്ചു

ചാവക്കാട് : ഓട്ടോ ആന്റ് ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ സി ഐ ടി യു തിരുവത്ര മേഖല കൺവെൻഷൻ സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ് കെ കെ മുബാറക് ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ സെക്രട്ടറി ടി എസ് ദാസൻ, സി ഐ ടി യു നേതാക്കളായ ടി എം ഹനീഫ,

ദേശീയ ഗെയിംസ് ജേതാക്കൾക്ക് വല്ലഭട്ട കളരിയിൽ സ്വീകരണം നൽകി

ചാവക്കാട് : ദേശീയ ഗേയിംസിൽ കേരളത്തിന്‌ വേണ്ടി സ്വർണ്ണം നേടിയ കളരി ചാമ്പ്യൻമാരെ ചാവക്കാട് വല്ലഭട്ട കളരി സംഘം സ്വീകരണം നൽകി. നവംബർ 7, 8 തിയതികളിലായി ഗോവ ദേശീയ ഗെയിംസിൽ നടന്ന കളരിപ്പയറ്റ് മത്സരങ്ങളിൽ കേരള ടീമിന്റെ ഭാഗമായി പങ്കെടുത്ത

പഞ്ചവടി വാവേല ഗംഭീരം – പിതൃസായൂജ്യം തേടി വാക്കടപ്പുറത്ത് ആയിരങ്ങൾ

ചാവക്കാട്: കേരളത്തിൽ ഇനി ഉത്സവങ്ങളുടെ കാലം. പഞ്ചവടി വാക്കടപ്പുറം വേല കൊണ്ടാടി. പഞ്ചവടി ശങ്കരനാരായണക്ഷേത്രത്തില്‍ അമാവാസി വേയും തുലാമാസ വാവുബലിതര്‍പ്പണവും നടന്നു. ഉത്സവദിനമായ ഞായറാഴ്ച ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ നടന്നു.

ചാവക്കാട് ഉപജില്ല വിദ്യാരംഗം സർഗോത്സവം ചാവക്കാട് ഹൈസ്‌കൂളിൽ നടന്നു

ചാവക്കാട് : വിദ്യാർത്ഥികളുടെ കലാ സാഹിത്യ അഭിരുചികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന വിദ്യാരംഗം സർഗോത്സവം ചാവക്കാട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ പി സീന ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക പി സി ലിജ അധ്യക്ഷയായി. ഉപജില്ല

പഞ്ചവടി വാക്കടപ്പുറം വേല ഞായറാഴ്ച്ച – തുലാമാസ വാവുബലി തിങ്കളാഴ്ച

ചാവക്കാട്: കേരളത്തിന്റെ ഉത്സവകാല വരവറിയിക്കുന്ന പഞ്ചവടി വാക്കടപ്പുറം വേലയുടെ ഒരുക്കങ്ങൾ പൂർത്തിയായി.   പഞ്ചവടി ശങ്കരനാരായണക്ഷേത്രത്തില്‍ അമാവാസി വേല ഞായറാഴ്ചയും തുലാമാസ വാവുബലിതര്‍പ്പണം തിങ്കളാഴ്ചയും നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.

അന്താരാഷ്ട്ര നിലവാരത്തിൽ ഡ്യുഅത്‌ലോൺ സംഘടിപ്പിക്കുന്നു – ചാവക്കാട് ഇതാദ്യം

ചാവക്കാട് : ചാവക്കാട് സൈക്കിൾ ക്ലബിന്റെയും ഹയാത് ആശുപത്രിയുടെയും ആഭ്യമുഖ്യത്തിൽ ചാവക്കാട് ഡ്യുഅത്‌ലോൺ സംഘടിപ്പിക്കുന്നു. ലോക പ്രമേഹദിനത്തോടനുബന്ധിച്ച് നവംബർ 12 ഞായറാഴ്ച രാവിലെ 06.30 ന് ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ  ഡ്യുഅത്‌ലോൺ ഫ്ലാഗ്ഓഫ്

എം എൽ എ യാണ് താരം ഗുരുവായൂർ മേൽപ്പാലം പത്തിൽ ഫസ്റ്റ് – അവസാന ബസ്സും പോയിക്കഴിഞ്ഞ് എം പി യുടെ…

ഗുരുവായൂർ : റെയിൽവേ മേൽപ്പാലം പണി പൂർത്തീകരിച്ചതിന് പിന്നിൽ ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ നടത്തിയ നിരന്തര ശ്രമങ്ങളുടെ ഫലം. കേരള ബജറ്റിൽ 2500 കോടി രൂപ വകയിരുത്തി പ്രഖ്യാപിച്ച പത്തു മേൽപ്പാലങ്ങളിൽ ഉദ്‌ഘാടനത്തിന് തയ്യാറായ ആദ്യ മേൽപ്പാലമാണ്

തളിക്കുളം കാറും ലോറിയും കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്ക്

തൃപ്രയാർ : തളിക്കുളം ഹൈസ്കൂളിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് ഏഴോളം പേർക്ക് പരിക്ക്. ഇന്നലെ രാത്രിയാണ് സംഭവം. പരിക്കേറ്റp തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിനികളായ സരസ്വതി ഭവനിൽ അനിൽകുമാർ ഭാര്യ സിന്ധു(45), മക്കൾ ആർഷ (25), ആദർശ്(26),

പാർക്കിംഗ് ഫീസിൽ നിന്നും ഓട്ടോറിക്ഷ ഒഴിവാക്കണം – ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം

ചാവക്കാട്:   താലൂക്ക് ആശുപത്രിയിൽ രോഗികളുമായി വരുന്ന വാഹനങ്ങൾക്ക്  പാർക്കിംഗ് ഫീസ് ഏർപ്പെടുത്തിയതിൽ നിന്ന് ഓട്ടോറിക്ഷകളെ ഒഴിവാക്കണമെന്ന് ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം ഭാരവാഹികൾ ചാവക്കാട്  മുൻസിപ്പൽ ചെയർപേഴ്സണൽ നൽകിയ  നിവേദനത്തിൽ