Sign in
Sign in
Recover your password.
A password will be e-mailed to you.
പൊള്ളുന്ന വെയിലല്ലേ.. വെയിലത്ത് വാടല്ലേ.. തൊഴിലുറപ്പ് ജീവനക്കാർക്ക് വാർഡ് കൗൺസിലർ വക തൊപ്പിക്കുട
ഗുരുവായൂർ : കൗൺസിലറുടെ കരുതൽ. പൊരിവെയിലത്ത് പണിയെടുക്കുന്ന തൊഴിലുറപ്പ് ജീവനക്കാർക്ക് വാർഡ് കൗൺസിലർ വക തൊപ്പിക്കുട. ഗുരുവായൂർ നഗരസഭയിൽ വാർഡ് 13 ലെ വിവിധ പൊതു ഇടങ്ങളിൽ ശുചീകരണ പ്രവൃത്തിയില് ഏർപ്പെട്ടിരുന്ന വനിതകൾക്ക് വാർഡ് കൗൺസിലർ സി.!-->…
കരുണ ഗുരുവായൂർ വിഷു റംസാൻ ഈസ്റ്റർ സംഗമം നടത്തി – പെൻഷൻ, ഭക്ഷ്യ കിറ്റ് എന്നിവ വിതരണം ചെയ്തു
ഗുരുവായൂർ : കരുണ ഗുരുവായൂർ വിഷു റംസാൻ ഈസ്റ്റർ സംഗമം നടത്തി. ഗുരുവായൂർ മാതാ ഹാളിൽ വെച്ച് നടന്ന സംഗമം എസ് എൻ ഡി പി യൂണിയൻ പ്രസിഡൻറും രാധാകൃഷ്ണ കുറീസ് ചെയർമാനുമായ പി എസ് പ്രേമാനന്ദൻ ഉൽഘാടനം ചെയ്തു. കരുണ ചെയർമാൻ കെ.ബി സുരേഷ് അദ്ധ്യക്ഷത!-->…
ഉമ്മൻചാണ്ടി ചാരിറ്റബിൾ സൊസൈറ്റി റംസാൻ കിറ്റ് വിതരണം നടത്തി
പുന്നയൂർക്കുളം: അണ്ടത്തോട് ഉമ്മൻചാണ്ടി ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ റംസാൻ കിറ്റ് വിതരണം നടത്തി. അണ്ടത്തോട് നടന്ന പരിപാടിയിൽ രക്ഷാധികാരി എ.എം. അലാവുദ്ധീൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു. പ്രസിഡന്റ് സുഹൈൽ അബ്ദുള്ള അധ്യക്ഷത വഹിച്ചു.!-->…
നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ മെമ്പർഷിപ് ക്യാമ്പയിന് തുടക്കമായി
റിയാദ് : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോളക്കൂട്ട് സൗദി ചാപ്റ്റർ മെമ്പർഷിപ് ക്യാമ്പയിന് തുടക്കമായി. റിയാദ് ഷെയ്ഖ് ജാബിർ റോഡിലുള്ള ലുലു ഇസ്തിറാഹയിൽ വെച്ച് നടന്ന ചടങ്ങിൽ കബീർ വൈലത്തൂരിന് അംഗത്വം നൽകി പ്രസിഡണ്ട് ഷാഹിദ് അറക്കൽ ക്യാമ്പയിൻ!-->…
അൽറഹ്മ ചാരിറ്റബിൽ ട്രസ്റ്റ് ലൈബ്രറി കമ്പ്യൂട്ടർ വത്ക്കരിച്ചു
തിരുവത്ര: അൽറഹ്മ ചാരിറ്റബിൽ ട്രസ്റ്റിൽ പ്രവർത്തിക്കുന്ന കുഞ്ഞവറു ഹാജി ലൈബ്രറി കമ്പ്യൂട്ടർ വത്കരിച്ചു. ഇ.പി.സുലൈമാൻ ഹാജിയാണ് ലൈബ്രറിക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും സംഭാവന ചെയ്തത്. മണത്തല മുദരിസ് ഡോ: അബ്ദുൽ ലെത്തീഫ് ഹൈതമി!-->…
സി ഐ ടി യു തൊഴിലാളി കുടുംബ സംഗമം നടത്തി
ഒരുമനയൂർ : പാർലിമെന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി സി ഐ ടി യു തൊഴിലാളി കുടുംബ സംഗമം നടത്തി. അഡ്വ വി എസ് സുനിൽകുമാറിന്റെ വിജയത്തിനായി മുഴുവൻ തൊഴിലാളികളും കുടുംബ സമ്മേതം രംഗത്തിറങ്ങുമെന്ന് കുടുംബ സംഗമം തീരുമാനിച്ചു. സി ഐ ടി യു ഒരുമനയൂർ!-->…
തെക്കൻ പാലയൂരിലെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം കാണണം – പൗരാവകാശ വേദി നിവേദനം നൽകി
ഗുരുവായൂർ : തെക്കൻ പാലയൂരിലെ വൈദ്യുതി ഉപഭോക്താക്കൾ നേരിടുന്ന വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടു കൊണ്ട് പൗരാവകാശ വേദിയുടെ നേതൃത്വത്തിൽ അമ്പതോളം കുടുംബാംഗങ്ങൾ ഒപ്പിട്ട നിവേദനം ഗുരുവായൂർ കെ.എസ്.ഇ.ബി അസിസ്റ്റന്റ്!-->…
ദേശവിളക്ക് ഉത്സവത്തിനിടെ യുവതിയെ പീഡിപ്പിക്കാന് ശ്രമിച്ച കേസില് ഒളിവിൽ പോയ യുവമോർച്ച നേതാവിനെ…
ചാവക്കാട് : ദേശവിളക്ക് ഉത്സവത്തിനിടെ യുവതിയെ പീഡിപ്പിക്കാന് ശ്രമിച്ച കേസില് ഒളിവില് കഴിഞ്ഞിരുന്ന യുവമോര്ച്ച മുന് ജില്ലാ സെക്രട്ടറിയെ ബാംഗ്ലൂരിൽ നിന്നും പിടികൂടി. വാടാനപ്പള്ളി ബീച്ച് വ്യാസ നഗറില് കാട്ടില് ഇണ്ണാറന് കെ.എസ്.സുബിന്!-->…
തീരദേശ മേഖലാ ആംബുലൻസ് കൂട്ടായ്മ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
എടക്കഴിയൂർ : ചാവക്കാട് പൊന്നാനി തീരദേശ മേഖലയിലെ ആംബുലൻസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി. എടക്കഴിയൂർ മോഡേൺ ഹോട്ടലിൽ വച്ച് സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽ പൊന്നാനി ലൈഫ് കെയർ, അൽഫസാ വെളിയങ്കോട് പാലപ്പെട്ടി, നബവി അകലാട്, വി കെയർ!-->…
മന്ദലാംകുന്ന് വെൽഫെയർ അസോസിയേഷൻ ഖത്തറിൽ ഇഫ്താർ സംഗമം ഒരുക്കി
ദോഹ : ഖത്തറിലെ മന്ദലാംകുന്ന് പ്രദേശത്തെ പ്രവാസികളുടെ കൂട്ടായ്മയായ മന്ദലാകുന്ന് വെൽഫെയർ അസോസിയേഷൻ ഖത്തറിന്റെ നേതൃത്വതിൽ ഇഫ്താർ സംഗമം നടത്തി. ഖത്തർ റൊട്ടാന റസ്റ്റോറന്റിൽ വെച്ച് നടന്ന സംഗമത്തിൽ പ്രസിഡന്റ് വി ജി ലാൽ മോൻ അധ്യക്ഷത വഹിച്ചു.!-->…
