mehandi new

യൂത്ത് ലീഗ് യൂത്ത് മാര്‍ച്ച് നാളെ ചാവക്കാട് – സമാപന സമ്മേളനം അബ്ദുസമദ് സമദാനി ഉദ്ഘാടനം…

ചാവക്കാട്: വിദ്വേഷത്തിനെതിരെ, ദുര്‍ഭരണത്തിനെതിരെ എന്ന മുദ്രാവാക്യം ഉയർത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടത്തുന്ന യൂത്ത്മാര്‍ച്ച് നാളെ ചാവക്കാട് സമാപിക്കും. 21 ന് വ്യാഴാഴ്‌ച കൊടുങ്ങല്ലൂർ അഴീകോട് കെ എം സീതിസാഹിബിന്റെ ഖബര്‍

കേരളത്തിൽ ജാതി സെൻസസ് നടത്തുവാൻ സർക്കാർ ആർജവം കാണിക്കണം – എം കെ അസ്‌ലം

ഗുരുവായൂർ : കേരളത്തിൽ ജാതി സെൻസസ് നടത്തണമെന്നും എയ്ഡഡ് നിയമനം പി. എസ്‌. സിക്ക് വിടണമെന്നും സർക്കാർ സർവീസിൽ ആനുപാതിക പ്രാതിനിധ്യം നടപ്പിലാക്കണമെന്നും വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് എം. കെ. അസ്‌ലം ആവശ്യപ്പെട്ടു. നവംബർ ഡിസംബർ മാസങ്ങളിലായി

ഇത്തിരി തിര.. ഒത്തിരി തിര.. മുത്തെറിയുന്ന തിര.. ചാവക്കാട് തീരമേഖലയിലെങ്ങും ആഘോഷങ്ങളുടെ തിരയടി

ചാവക്കാട് : ചാവക്കാട് തീരമേഖലയിൽ ഇനി ഉത്സവകാലം. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ചാവക്കാട് മേഖലയിലെ കടൽ തീരങ്ങൾ കേന്ദ്രീകരിച്ച് നിരവധി ആഘോഷങ്ങളാണ് നടക്കുന്നത്. കടപ്പുറം പഞ്ചായത്ത്‌, ചാവക്കാട് നഗരസഭ, പുന്നയൂർ, പുന്നയൂർക്കുളം

ഗുരുവായൂർ സ്വദേശിയായ വിദ്യാർത്ഥിനി തൃശൂരിൽ വാഹനാപകടത്തിൽ മരിച്ചു

ഗുരുവായൂർ : ഗുരുവായൂർ സ്വദേശിയായ വിദ്യാർത്ഥിനി തൃശൂരിൽ വാഹനാപകടത്തിൽ മരിച്ചു. ഗുരുവായൂർ കിഴക്കേ നടയിൽ ഗാന്ധിനഗർ ഫസ്റ്റ് സ്ട്രീറ്റ് പൂളാക്കൽ വീട്ടിൽ ഖലീലിന്റെ മകൾ ഇസ്ര ഖലീൽ ( 20) ആണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന്റെ പിറകിൽ

ചാവക്കാട് ഫെസ്റ്റ് – ചാവക്കാടിന്റെ ചരിത്രത്തിൽ ഏറ്റവും വലുതും വ്യത്യസ്ഥവുമായ എക്സ്പോ ലണ്ടൻ…

ചാവക്കാട് : ബാഹുബലി അണിയറ ശില്പികളുടെ കരവിരുതിൽ ഒരുക്കിയ ലണ്ടൻ സ്ട്രീറ്റും അവതാർ 2 ന്റെ ദൃശ്യ വിസ്മയങ്ങളും ഇന്ത്യയിലെ ഏറ്റവും വലിയ ജയന്റ് വീലുമായി ചാവക്കാട് ഫെസ്റ്റ് ചാവക്കാട് സ്റ്റേഡിയം ഗ്രൗണ്ടിൽ പ്രവർത്തനം ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൻ

ജോൺ സുന്ദർ സിംഗ് മറക്കാനാവാത്ത വ്യക്തിത്വം – വടക്കേകാട് ഐ സി എ സ്കൂളിൽ അനുസ്മരണം…

വടക്കേകാട് : കാൽ നൂറ്റാണ്ടിലധികം വടക്കേക്കാട് ഐ സി എ സ്കൂളിലും ഹയർ സെക്കൻ്ററിയിലും അധ്യാപകനായും പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ച ജോൺ സുന്ദർ സിംഗിൻ്റെ നിര്യാണത്തിൽ ഐ സി എ സ്ക്കൂളിൽ അനുശോചനവും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. ഐ സി എ അലുംനി

കെ എസ് യു, യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്ക്‌ നേരെ ആക്രമണം – ചാവക്കാട് പോലീസ് സ്റ്റേഷനിലേക്ക്…

ചാവക്കാട് : കെ എസ് യു, യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്കെതിരെ നടക്കുന്ന സിപിഎം ന്റെയും പോലീസിന്റെയും, മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെയും ആക്രമണത്തിൽ പ്രതിഷേധിച്ച് കൊണ്ട് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ

വീട്ടിൽ നിർത്തിയിട്ടിരുന്ന സ്ക്കൂട്ടർ മോഷണം പോയി – കവർച്ചാ സംഘത്തിന്റെ ദൃശ്യങ്ങൾ സിസി കേമിൽ

പുന്നയൂർക്കുളം: തൃപ്പറ്റ് വീട്ടിൽ നിർത്തിയിട്ടിരുന്ന സ്ക്കൂട്ടർ മോഷണം പോയി. പുത്തൻപുരയിൽ കബീറിൻ്റെ ഹീറോ ഡ്യൂയിറ്റ് സ്ക്കൂട്ടറാണ്മോ ഷണം പോയത് പുന്നയൂർക്കുളം: തൃപ്പറ്റ് വീട്ടിൽ നിർത്തിയിട്ടിരുന്ന സ്ക്കൂട്ടർ മോഷണം പോയി. പുത്തൻപുരയിൽ കബീറിൻ്റെ

ഒരുമനയൂരിൽ കറവപ്പശുക്കൾക്ക് കാലിത്തീറ്റ വിതരണം ചെയ്തു

ഒരുമനയൂർ : ഗ്രാമപഞ്ചായത്ത് 2023-24 ജനകീയാസൂത്രണ പദ്ധതിയായ കറവപ്പശുക്കൾക്ക് കാലിത്തീറ്റ വിതരണത്തിന്റെ ഉദ്ഘാടനകർമം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ് നിർവഹിച്ചു ഒരുമനയൂർ മൃഗാശുപത്രിയിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡണ്ട് കെ വി

സിനിമാതാരം ഗൗതമിയുടെ 46 ഏക്കര്‍ സ്ഥലം തട്ടിയെടുത്ത സംഭവത്തില്‍ പ്രതികളെ ചൂണ്ടലിൽ നിന്നും പിടികൂടി

കുന്ദംകുളം : സിനിമാതാരം ഗൗതമിയുടെ 25കോടിയോളം രൂപ മൂല്യം വരുന്ന 46 ഏക്കര്‍ സ്ഥലം തട്ടിയെടുത്ത സംഭവത്തില്‍ പ്രതികളെ തമിഴ്നാട്‌ പൊലീസ്‌ കുന്നംകുളത്ത്‌ നിന്നും പിടികൂടിയതായി സൂചന. തമിഴ്നാട്‌ സ്വദേശികളായ അഴകപ്പന്‍ ഭാര്യ ആര്‍ച്ച, മകന്‍ ശിവ,