mehandi new

പ്രതിഷേധത്തിന്റെ തിരമാല തീർത്ത് ഡിഫി

ചാവക്കാട്: തീരദേശ പതയെ പ്രതിരോധത്തിന്റെ ജീവപാതയാക്കി ഡി വൈഫ് ഐ യൂത്ത് മാർച്ചിൽ യുവാക്കൾ ഒഴുകിയെത്തി. ഇന്ത്യ കീഴടങ്ങില്ല നമ്മൾ നിശബ്ദരാവില്ല സമരമാവുക എന്ന മുദ്യാവാക്യം ഉയർത്തി ഡി വൈ എഫ് ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

കടന്നല്‍ കുത്തേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു

എടക്കഴിയൂര്‍ : കടന്നല്‍ കുത്തേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു. വളയംതോട് താമസിക്കുന്ന വാഴാട്ടുവളപ്പില്‍ വി ആര്‍.കൃഷ്ണനാണ്(73) കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരിക്കെ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ വെച്ച് മരിച്ചത്. രണ്ടുദിവസം മുൻപ്…

ചാവക്കാടിന്റെ കൈപുണ്ണ്യത്തിന് അറബിനാടിന്റെ പാചകറാണിപ്പട്ടം

അബുദാബി: അൽ ഹൊസൻ ഫെസ്റ്റിവലിനോട് അനുബന്ധിച്ചു നടന്ന ഇമാറാത്തി വിഭവങ്ങളുണ്ടാക്കുന്ന മത്സരത്തിൽ സ്വദേശികളെ പിന്തള്ളി മലയാളി വീട്ടമ്മക്ക് ഒന്നാം സ്ഥാനം. മണത്തല അയ്നിപ്പുള്ളി ചിങ്ങനാത്ത്‌ സെയ്തു മുഹമ്മദ് മകൻ ദുബായിൽ ജോലിയുള്ള റാഷിദിന്റെ…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ

ചാവക്കാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിനെ ചാവക്കാട് പോലിസ് അറസ്റ്റ് ചെയ്തു. തിരുവത്ര താഴത്ത് അർഷാാദ് (20)നെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ കഞ്ചാവ് കേസുകള്‍ നിലവിലുണ്ട്.…

അറഹ്മ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

ചാവക്കാട്: തിരുവത്ര അല്‍ റഹ്മ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ  ഓഫീസ് കെട്ടിടത്തിന്റെയും ഇ.പി.കുഞ്ഞവറു ഹാജി സ്മാരക ലൈബ്രറിയുടെയും ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിർവഹിച്ചു. കെ.എം.അഷ്‌റഫ് സ്മാരക വിദ്യാഭ്യാസ അവാര്‍ഡ് ദാനം നഗരസഭാ…

കണ്ണൻ ഗോപിനാഥ്ന്റെ അറസ്റ്റ് – മുസ്ലിംലീഗ് പ്രകടനം നടത്തി

ചാവക്കാട് : പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്ന കണ്ണൻ ഗോപിനാഥിനെ അറസ്റ്റ് ചെയ്ത യു പി പോലീസ് നടപടിയിൽ പ്രതിഷേധിച്ചു മുസ്ലിം ലീഗ് ചാവക്കാട് പ്രകടനം നടത്തി. തുടർന്ന് നടന്ന പൊതുയോഗം മുസ്ലിംലീഗ് സംസ്ഥാന…

ചേറ്റുവ പൊന്നാനി റോഡ് പണികളിൽ ക്രമക്കേട് – കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു

ചാവക്കാട് : ചേറ്റുവ പൊന്നാനി ദേശീയപാതയിൽ അടുത്തിടെ നടന്ന പണികളിൽ ക്രമക്കേടുകളും, അപാകതകളും നടന്നിട്ടുണ്ടെന്നാരോപിച്ച് ഗുരുവായൂർ ചാവക്കാട് പൗരാവകാശ വേദിക്ക് വേണ്ടി പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം ജില്ലാ കലക്ടർക്ക് നൽകിയ പരാതിയിൽ കളക്ടർ…

വായനയുടെ മാരിവില്ല് : മഴവില്‍ പുസ്തക സഞ്ചാരം നാളെ പ്രയാണമാരംഭിക്കും

ചാവക്കാട് : വായനയുടെ പുതിയ മാനങ്ങള്‍ തുറന്നു വെച്ചുള്ള മഴവില്‍ ക്ലബിന്റെ പുസ്തക സഞ്ചാരം നാളെ രണ്ടു കേന്ദ്രങ്ങളില്‍ നിന്നും പ്രയാണമാരംഭിക്കും. വായനയുടെ മാരിവില്ല് എന്ന തലവാചകത്തില്‍ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ് എസ്…

കേരളോത്സവം – ക്രെസന്റ് ചീനിച്ചുവടിന് ഓവറോൾ കിരീടം

ചാവക്കാട് : മുനിസിപ്പൽ കേരളോത്സവം 2019 ൽ ക്രെസന്റ് ചീനിച്ചുവട് ഓവറോൾ ചാമ്പ്യൻമാരായി. 137 പോയിന്റ് നേടിയാണ് ക്രെസന്റ് ഓവറോൾ ചാമ്പ്യന്മാരായത്. തുടർച്ചയായി രണ്ടാം തവണയാണ് ക്രസന്റ് നേട്ടം കൊയ്യുന്നത്. നന്മ 14-ാം വാർഡ് 121 പോയിന്റോടെ…

ടി എൻ പ്രതാപൻ നയിക്കുന്ന ലോങ്ങ്‌ മാർച്ച് ആരംഭിച്ചു

ചാവക്കാട് : പൗരത്വ ഭേദഗതി ബില്ലിനെതിരെ ടി എൻ പ്രതാപൻ എം പി നയിക്കുന്ന ലോങ്ങ്‌ മാർച്ചിന് ഗുരുവായൂരിൽ നിന്നും തുടക്കമായി. ഗുരുവായൂരിൽ നിന്നും തൃപ്രയാറിലേക്ക് നടക്കുന്ന മാർച്ച് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.…