mehandi new

പുന്ന ആക്രമണത്തിന് പിന്നിൽ എസ് ഡി പി ഐ – കോൺഗ്രസ്സ്

ചാവക്കാട് : പുന്നയില്‍ മാരകായുധങ്ങളുമായെത്തി നാലു പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിനു പിന്നില്‍ എസ്.ഡി.പി.ഐ എന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. സംഭവത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി…

പുന്ന നൗഷാദ് ഉൾപ്പെടെ നാലുപേർക്ക് വെട്ടേറ്റു

ചാവക്കാട്: പുന്നയിൽ അജ്ഞാത സംഘം നാല് പേരെ വെട്ടി പരിക്കേൽപിച്ചു. പുന്ന നൗഷാദ്, പുതുവീട്ടിൽ നിഷാദ്, സുരേഷ്, വിജീഷ് എന്നിവർക്കാണ് പരിക്കേറ്റത്.  ഇന്ന് വൈകീട്ട് 6.30 ഓടെ പുന്നയില്‍ വെച്ചാണ് സംഭവം. പുന്ന സെന്ററില്‍ സംസാരിച്ചിരിക്കുന്നതിനിടെ…

വിജയഭേരി 2019 പ്രതിഭകളെ ആദരിച്ചു

തിരുവത്ര : തിരുവത്ര വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ് ദാനവും പ്രതിഭകളെ ആദരിക്കകയും ചെയതു. വിജയഭേരി 2019 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി പ്രശസ്ത സാഹിത്യകാരൻ കാക്കശേരി രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് ടി.സി ഹംസ…

ജൂലൈ 30-യൂത്ത് ലീഗ് ദിനം

കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത് പതിനഞ്ചാം വാർഡ് കമ്മിറ്റി യൂത്ത് ലീഗ് ദിനം ആചരിച്ചു. മുസ്ലിം ലീഗ് ഗുരുവായൂർ മണ്ഡലം സെക്രട്ടറി എ കെ അബ്ദുൽ കരീം പതാക ഉയർത്തി. മുസ്ലിം ലീഗ് പഞ്ചായത്ത് ജോ: സെക്രട്ടറി എ കെ ഫൈസൽ, വാർഡ് മുസ്ലിം ലീഗ്…

വാഹനാപകടം-സൈക്കിള്‍ യാത്രികന്‍ മരിച്ചു

ചാവക്കാട് : വാഹനാപകടം  സൈക്കിള്‍ യാത്രികന്‍ മരിച്ചു. ചാവക്കാട് ഒരുമനയൂര്‍ കരുവാരക്കുണ്ട്  പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പുത്താമ്പുള്ളി ഷംസുദ്ദീനാ(65)ണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ ചാവക്കാട് കുന്നംകുളം റോഡിൽ ഹയാത്ത് ആശുപത്രിക്ക്…

രാമുകാര്യാട്ട് സ്മാരകത്തിന് അനുവദിച്ച സ്ഥലം സ്വകാര്യ വ്യക്തി സ്വന്തമാക്കി

ചേറ്റുവ: ചേറ്റുവ വഴിയോരവിശ്രമ കേന്ദ്രത്തിനടുത്ത് രാമുകാര്യാട്ട് സ്മാരകത്തിന് അനുവദിച്ച സ്ഥലം സ്വകാര്യ വ്യക്തിക്ക് നൽകിയതായി ആക്ഷേപം. പഞ്ചായത്തോ, എം എൽ എ യോ മറ്റു ജനപ്രതിനിധികളോ അറിയാതെയാണ് ഭൂമി കൈമാറ്റം നടന്നിട്ടുള്ളത്. പ്രളയത്തിൽ വീട്…

കെസിവൈഎം പാലയൂരിന്റെ മുപ്പത്തിയേഴാം വാർഷികം ആഘോഷിച്ചു

ചാവക്കാട് :  കേരള കത്തോലിക്ക യുവജന പ്രസ്ഥാനമായ കെസിവൈഎം പാലയൂരിന്റെ മുപ്പത്തിയേഴാമത്തെ വാർഷിക ആഘോഷം പാലുവായ്  സെൻറ് ആൻറണീസ് കോൺവെന്റിലെ ലിറ്റിൽ ഫള്‌വർ  ചിൽഡ്രൻസ്  ഹോമിൽ സംഘടിപ്പിച്ചു.  പാലയൂർ ഫോറോന ഡയറക്ടർ ഫാദർ സിന്റോ പൊന്തേക്കൻ…

ഗ്യാസ് സിലണ്ടർ ചോർന്ന് സ്കൂളിൽ തീ പടർന്നു

ചാവക്കാട് :  സ്‌കൂളിൽ ഗ്യാസ് സിലണ്ടറിന്റെ ട്യൂബിലൂടെ ഗ്യാസ് ചോർന്ന് തീപടർന്നത് പരിഭ്രാന്തി പരത്തി. നാട്ടുകാരുടെ സമയോചിത ഇടപെടലിനെ തുടർന്ന് അപകടം ഒഴിവായി. പാലയൂർ എ.യു.പി സ്‌കൂളിൽ പ്രവർത്തിക്കുന്ന അംഗൻവാടിയിലാണ് ഇന്ന് രാവിലെ ഗ്യാസ്…

മുതുവട്ടൂർ മഹല്ല് വിദ്യാഭ്യാസ സെമിനാറും വ്യക്തിത്വ പരിശീലനവും ധനസഹായ വിതരണവും

ചാവക്കാട്: പ്രായോഗിക ജ്ഞാനവും, സാമൂഹ്യ പ്രതിബദ്ധതയും വിദ്യാർത്ഥികളുടെ അകത്തളങ്ങളിൽ ഉണ്ടാകുമ്പോഴാണ് സാങ്കേതിക വിദ്യഭ്യാസം പൂർണ്ണമാകുകയുള്ളൂവെന്ന് സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം പറഞ്ഞു. മുതുവട്ടൂർ മഹല്ല് വിദ്യഭ്യാസ സമിതി സംഘടിപ്പിച്ച…

എടക്കഴിയൂരിൽ വൈദ്യുതാഘാതമേറ്റ് ഗൃഹനാഥൻ മരിച്ചു

എടക്കഴിയൂർ :  ഗൃഹനാഥൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. എടക്കഴിയൂർ നാലാംകല്ല് അമ്പലായിൽ കണ്ടുവിന്റെ മകൻ അശോക (50)നാണ് വീട്ടിൽ നിന്നും ഷോക്കേറ്റ് മരിച്ചത്.   ഇന്ന് രാവിലെയാണ് സംഭവം. ഡ്രൈവറായ അശോകൻ പെട്ടി ഓട്ടോറിക്ഷ  കഴുകുന്നതിനിടെ എർത്ത്…