mehandi new

അസഹിഷ്ണുതക്കെതിരെ അണിചേരുക : സി അബ്ദുല്‍ ഹമീദ്

ചാവക്കാട്: രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയായ ഫാഷിസത്തെ ചെറുത്തു തോല്‍പിക്കാന്‍ കക്ഷിരാഷ്ട്രീയം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ് അഭിപ്രായപ്പെട്ടു. പോപുലര്‍ ഫ്രണ്ട്…

സി.പി.എം പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍

പുന്നയൂര്‍ക്കുളം: വിഷുദിനാഘോഷത്തിനടിയില്‍ സി.പി.എം പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പനന്തറ സ്വദേശികളായ അറക്കല്‍ വീട്ടില്‍ വരുണ്‍ (24), കൊല്ലവളപ്പില്‍ വീട്ടില്‍ യദുകൃഷ്ണന്‍ (25), കളത്തിങ്ങല്‍…

ചരമം

ചാവക്കാട്: ഇരട്ടപ്പുഴ പട്ടരുപുരക്കല്‍ ഗോപാലന്റെ മകന്‍ ചന്ദ്രശേഖരന്‍ (58) അന്തരിച്ചു. സഹോദരങ്ങള്‍ കൃഷ്ണന്‍, ആനന്ദന്‍, സുനില്‍കുമാര്‍, മണികണ്ഠന്‍, സജീവ്, ബേബി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10 ന് വീട്ടുവളപ്പില്‍.

പീസ് റേഡിയോ ജില്ലാ സൈനപ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു

ചാവക്കാട്: വിസ്ഡം ഇസ്ലാമിക് മിഷന്‍ ആരംഭിക്കുന്ന പീസ് റേഡിയോ തൃശ്ശൂര്‍ ജില്ലാ സൈനപ് കോണ്‍ഫറന്‍സ് ചാവക്കാട് വസന്തം കോര്‍ണറില്‍ ഐ എസ്എം സംസ്ഥാന പ്രസിഡന്‍്റ് ഹംസ മദീനി ഉദ്ഘാടനം ചെയ്തു. റാഫി ചേമ്പ്ര , ശരീഫ് കാര എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി.…

വേനല്‍ ചൂടിന്റെ കാഠിന്യം കടലാമ മുട്ടകള്‍ നശിക്കുന്നു

ചാവക്കാട്: വേനല്‍ ചൂടിന്റെ കാഠിന്യം കൂടിയതോടെ കടലാമ മുട്ടകള്‍ മുഴുവന്‍ നാശമായെന്ന് കടലാമ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍. കഴിഞ്ഞ ഒരുമാസം മുമ്പ് ജില്ലയിലെ വിവധമേഖലയിലെ കടല്‍തീരത്ത് കടലാമകളിട്ട മുട്ടകളാണ് നശിച്ചത്. തീരത്തെത്തിയ കടലാമകള്‍…

സവാരിക്കിടെ കുതിര കുഴഞ്ഞു വീണു ചത്തു

ചാവക്കാട്: സഞ്ചാരികള്‍ക്ക് സവാരിക്കായി കൊണ്ടു വന്ന കുതിര സവാരികിടെ കുഴഞ്ഞു വീണു ചത്തു. ബ്‌ളാങ്ങാട് ബീച്ചില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് കുതിരസവാരിക്കും റൈഡിങ്ങിനുമാണ്  കുതിരയെ ബീച്ചില്‍ കൊണ്ടു വന്നിരുന്നത്. വിഷു പ്രമാണിച്ച് ഏതാനും ദിവസങ്ങളായി…

മാവില്‍ നിന്നും വീണ് ബംഗാളി യുവാവ് മരിച്ചു

ചാവക്കാട് : മാങ്ങ പറിക്കാന്‍ മാവില്‍ കയറിയ ബംഗാളിയുവാവ്  മാവില്‍ നിന്നും വീണുമരിച്ചു. എസ് കെ ബാക്തിര്‍ മകന്‍ എസ് കെ സുഫൈല്‍ (25) ആണ് മരിച്ചത്. മാങ്ങ പൊട്ടിച്ച് വില്‍ക്കുന്ന അകലാട് സ്വദേശികള്‍ക്കൊപ്പം  മാങ്ങപറിക്കാന്‍ പോയതായിരുന്നു.…

പുതിയറയില്‍ ഫര്‍ണീച്ചര്‍ നിര്‍മാണശാലക്ക് തീപിടിച്ചു – 15 ലക്ഷം രൂപയുടെ നഷ്ടം

ചാവക്കാട്: പുതിയറയില്‍ ഫര്‍ണീച്ചര്‍ നിര്‍മാണശാലക്ക് തീപിടിച്ചു. തിരുവത്ര പുതിയറയിലെ ടോപ് ഫോം  ഫര്‍ണീച്ചര്‍ കമ്പനിയുടെ നിര്‍മാണശാലയാണ് കത്തി നിശിച്ചത്. ശനിയാഴ്ച്ച ഉച്ചക്ക് 12 ഓടെയാണ് സംഭവം. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന്…

പ്രണയത്തിന്റെ നേര്‍വഴി കാണിച്ച് ‘കെമിസ്ട്രി ഓഫ് ലൗ’

ചാവക്കാട്: പ്രണയത്തിന്റെ പേരില്‍ വഴിതെറ്റുന്ന കൗമാരക്കാര്‍ക്ക് പ്രണയത്തിന്റെ നേര്‍വഴി കാണിച്ച് 'കെമിസ്ട്രി ഓഫ് ലൗ' ഏകദിന ക്യാംപ് ശ്രദ്ധേയമായി. പ്രണയത്തില്‍ കുടുങ്ങി വഴിപിഴച്ച് മാതാപിതാക്കള്‍ക്കും കുടുംബങ്ങള്‍ക്കും അന്യമാകുന്ന…

ചരമം

ഗുരുവായൂര്‍: താമരയൂര്‍ കളത്തുപുറത്ത് പരേതനായ രാഘവന്റെ ഭാര്യ മാധവി (88) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച 10ന് വീട്ടുവളപ്പില്‍. മക്കള്‍: തങ്കമണി, സുബ്രഹ്മണ്യന്‍ (റിട്ട. ബി എസ് എന്‍ എല്‍ ഡിവിഷണല്‍ എന്‍ജിനീയര്‍), വാസന്തി, സാവിത്രി,…