mehandi new

ചാവക്കാടിനു താങ്ങും തണലുമായി നാലു വർഷം – താങ്ങും തണലും കൂട്ടായ്മ വാർഷികം ആഘോഷിച്ചു

ചാവക്കാട് : താങ്ങും തണലും കൂട്ടായ്മയുടെ 4-ാം വാർഷികം ആഘോഷിച്ചു. ചാവക്കാട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എ പ്രതാപ് ഉദ്ഘാടനം നിർവഹിച്ചു, കൂട്ടായ്മ പ്രസിഡന്റ്‌ ഷെജി വലിയകത്ത് അധ്യക്ഷത വഹിച്ചു. വീശിഷ്ടാഥിതികളായി ഹെൽത്ത് ഇൻസ്‌പെക്ടർ രാം

ചാവക്കാട് എം ആർ ആർ എം സ്കൂളിൽ വൈക്കം മുഹമ്മദ്‌ ബഷീർ ഓർമ്മ ദിനം ആചരിച്ചു

ചാവക്കാട് : മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനത്തിൽ എം ആർ രാമൻ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ മുഹമ്മദ്

ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് കൃഷിഭവനും കുടുംബശ്രീയും സംയുക്തമായി ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു

ഒരുമനയൂർ : ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് കൃഷിഭവനും കുടുംബശ്രീയും സംയുക്തമായി ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ വി കബീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യ അതിഥിയായി ബ്ലോക്ക്

കെ കരുണാകരന്റെ 106-ാം ജന്മദിനം – അനുസ്മരണം സംഘടിപ്പിച്ചു

ചാവക്കാട് : മുൻ കേരള മുഖ്യമന്ത്രിയും കോൺഗ്രസ്സിലെ എക്കാലത്തെയും ചാണക്യതന്ത്രജ്ഞനുമായിരുന്ന ലീഡർ കെ കരുണാകരൻ്റെ 106-ാം ജന്മദിനത്തിൽ ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രെസ്സ് കമ്മിറ്റി യുടെ നേതൃത്വത്തിൽ അനുസ്മരണംയോഗം സംഘടിപ്പിച്ചു. ഗുരുവായൂർ ബ്ലോക്ക്‌

എങ്ങണ്ടിയൂർ സ്വദേശിയായ യുവാവ് ന്യുമോണിയ ബാധിച്ച് കുവൈത്തിൽ മരിച്ചു

എങ്ങണ്ടിയൂർ: എങ്ങണ്ടിയൂർ സ്വദേശിയായ യുവാവ് ന്യുമോണിയ ബാധിച്ച് കുവൈത്തിൽ മരിച്ചു. എങ്ങണ്ടിയൂർ ധീവര സഭ ഓഫീസിനടുത്തു താമസിക്കുന്ന ആറുകെട്ടി ഗിരീഷ് കുമാറിന്റെ മകൻ വിഷ്ണു (കണ്ണൻ - 27 )വാണ് ന്യൂമോണിയ ബാധിച്ചു കുവൈറ്റിൽ മരിച്ചത്. സംസ്‌കാരം

തിരഞ്ഞെടുപ്പ് പരാജയം | കെ പി സി സി നടപടിക്കെതിരെ ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്സ് | ടി എൻ…

ചാവക്കാട്: കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ പാർലിമെന്റ് മണ്ഡലത്തിലുണ്ടായ പരാജയം മുൻ എം. പി ടി. എൻ പ്രതാപന്റെയും, മുൻ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരിന്റെയും തലയിൽക്കെട്ടിവെച്ച് വേട്ടയാടാൻ ശ്രമിക്കുന്നത്  അപലപനീയമാണെന്ന് ഗുരുവായൂർ

എടക്കഴിയൂരിൽ കാർ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചു കീഴ്മേൽ മറിഞ്ഞു – യാത്രക്കാർ അത്ഭുതകരമായി…

എടക്കഴിയൂർ : ദേശീയ പാത 66 എടക്കഴിയൂരിൽ കാർ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് കീഴ്മേൽ മറിഞ്ഞു. ആളപായമില്ല. ഇന്ന് പുലർച്ചെ എടക്കഴിയൂർ സൗത്ത് ഇന്ത്യൻ ബാങ്കിനു സമീപമാണ് അപകടം  നടന്നത്. എറണാകുളത്ത് നിന്നും തിരൂർ പോകുകയായിരുന്ന കാറാണ്

ആര് ആരോട് പറയും ; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഹൈവേ നിർമ്മാണം – അപകടങ്ങൾ പതിവാകുന്നു

ചാവക്കാട് : ദേശീയപാത 66 ന്റെ വികസന പ്രവർത്തനങ്ങൾ യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണെന്നുള്ള ആക്ഷേപം ശക്തമാകുന്നു. മഴക്കാലമായതോടെ തോടേത് റോഡേത് എന്നറിയാൻ പറ്റാത്ത അവസ്ഥയാണ് പലയിടത്തും. വാഹനാപകടങ്ങളും അപകട മരണങ്ങളും ചാവക്കാട്

സെന്റ് തോമസ് ഡേ ആഘോഷിച്ചു – പാലയൂർ ദുക്റാന ഊട്ട് തിരുനാൾ ഭക്തിസാന്ദ്രം

പാലയൂർ : പാലയൂർ സെന്റ് തോമസ് പള്ളിയിലെ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന ഊട്ട് തിരുനാൾ ഭക്തിസാന്ദ്രം. രാവിലെ 6: 30ന് ആർച്ച് പ്രീസ്റ്റ് റവ ഡോ ഡേവിസ് കണ്ണമ്പുഴയുടെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിയോടുകൂടെ ആഘോഷങ്ങൾക്കു തുടക്കമായി.

നാലു മണിക്കാറ്റ് മുല്ലപ്പുഴയിൽ കെട്ടിത്താഴ്ത്തിയ നിലയിൽ മൃതദേഹം കണ്ടെത്തി

ചാവക്കാട്: കടപ്പുറം കറുകമാട് നാലു മണിക്കാറ്റ് മുല്ലപ്പുഴയിൽ കെട്ടിത്താഴ്ത്തിയ നിലയിൽ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ പതിനൊന്നു മണിയോടെ മീൻ പിടിക്കാൻ എത്തിയവരാണ് പുഴയിൽ മൃതദേഹം കണ്ടത്.  ചാവക്കാട് പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.