
ഗുരുവായൂർ : ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഗുരുവായൂർ എൻ.ആർ ഐ ഫേമിലി യു.എ.ഇ.യും, ഗുരുവായൂർ എൻ.ആർ ഐ അസോസിയേഷനും സംയുക്തമായി നടത്തുന്ന ചാരിറ്റി പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് പാലഞ്ചേരി നാരായണൻ ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന ആംബുലൻസിന്റെ ഉദ്ഘാടനം
ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ നിർവഹിച്ചു. ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് കെ. പി. ഉദയൻ താക്കോൽ ഏറ്റുവാങ്ങി. ഗുരുവായൂർ എൻ.ആർ.ഐ അസോസിയേഷൻ പ്രസിഡന്റ് ഷാഫിർ അലി അദ്ധ്യക്ഷത വഹിച്ചു.

നഗരസഭ കൗൺസിലർ ശോഭ ഹരി നാരായണൻ, ട്രസ്റ്റ് ചെയർമാൻ സത്യനാഥ് പി. എൻ, പാലഞ്ചേരി തങ്കമണി നാരായണൻ, എൻ.ആർ ഐ യു എ ഇ ഫാമിലി പ്രസിഡന്റ് മുഹമ്മദ് ഷരീഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഗുരുവായൂർ എൻ.ആർ.ഐ അസോസിയേഷൻ ജനറൽ സെക്രട്ടറി സുമേഷ് കൊളാടി സ്വാഗതവും ജമാലുദ്ദീൻ മരട്ടിക്കൽ നന്ദിയും പറഞ്ഞു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Comments are closed.