എഴുതിനിരുത്തൽ ചടങ്ങും പഠനോപകരണങ്ങളുടെ വെഞ്ചിരിപ്പും സംഘടിപ്പിച്ച് പാലയൂർ തീർത്ഥകേന്ദ്രം

പാലയൂർ : പന്തകുസ്ത ദിനത്തോടനുബന്ധിച്ചു പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപൽ തീർത്ഥകേന്ദ്രത്തിൽ എഴുത്തിനിരുത്തൽ ചടങ്ങും, പഠനോപകരണങ്ങളുടെ വെഞ്ചിരിപ്പും നടത്തി. ദിവ്യബലിക്കു ശേഷം ആദ്യമായി ഈ വർഷം വിദ്യാലയത്തിൽ പ്രവേശിക്കുന്നവർക്ക് എഴുത്തിനിരുത്തൽ ചടങ്ങും, വിദ്യാർത്ഥികളുടെ പഠനോപകരണങ്ങൾ വെഞ്ചിരിപ്പും തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ ഡോ ഡേവിസ് കണ്ണമ്പുഴയും, അസി വികാരി റവ ഫാ ആന്റോ രായപ്പനും ചേർന്ന് നിർവഹിച്ചു.

ഇരുപതോളം കുട്ടികൾ എഴുതിനിരുത്തൽ ചടങ്ങിന് പങ്കെടുത്തു. സിമി ഫ്രാൻസിസ്, ഷീന ടോബി, സാൻജോ ടോണി, ജാനറ്റ് ഫ്രാങ്കിൾസ്, തീർത്ഥ കേന്ദ്രം പി ആർ ഒ ജെഫിൻ ജോണി എന്നിവർ നേതൃത്വം നൽകി.

Comments are closed.