mehandi new

ക്രിസ്തുവിന്‍റെ പീഡാനുഭവ സ്മരണയില്‍ ഭക്തിനിർഭരമായി പാലയൂർ തീർത്ഥകേന്ദ്രം

fairy tale

പാലയൂർ : യേശു ക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റെയും കുരിശുമരണത്തിന്‍റെയും സ്മരണ പുതുക്കി ആഗോള ക്രൈസ്തവ സമൂഹം ദുഃഖവെള്ളി ആചരിച്ചു. മറ്റുള്ളവരുടെ പാപങ്ങള്‍ ഏറ്റെടുത്തുകൊണ്ട് ക്രിസ്തു സഹിച്ച പീഡനങ്ങളുടെ അവസാനമായിരുന്നു ഗാഗുല്‍ത്തമലയിലെ യേശുവിന്‍റെ കുരിശുമരണമെന്ന് ക്രൈസ്തവ സമൂഹം വിശ്വസിക്കുന്നു. വിശുദ്ധവാരാചരണത്തിന്‍റെ പരിസമാപ്തിയിലേക്ക് കടക്കുന്ന വിശ്വാസികള്‍ക്കായി സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിൽ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു.  

planet fashion

തീർത്ഥ  കേന്ദ്രം അസി.വികാരി റവ. ഫാ. ഡെറിൻ അരിമ്പൂർ ദുഃഖ വെള്ളിയിലെ രാവിലത്തെ തിരുക്കർമങ്ങൾക്ക്  മുഖ്യ കർമികത്വം നൽകി.  തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ ഡോ ഡേവിസ് കണ്ണമ്പുഴ  സഹ കാർമികനായി. തുടർന്ന് ദൈവാലയത്തിൽ  പുത്തൻപ്പാന പാരായാണവും നടന്നു. വൈകുന്നേരം 4 മണിക്ക് വിലാപ യാത്രയും, ചാവക്കാട് നഗരത്തിലേക്ക് നഗരിക്കാണിക്കലും ഉണ്ടായിരുന്നു. നഗരി കാണിക്കലിന് ശേഷം ഡീക്കൻ ബ്രിൽവിൻ ഒലക്കേങ്കിൽ പീഡാനുഭവ സന്ദേശം നൽകി. കെ സി വൈ എം പാലയൂർ ഒരുക്കിയ ‘ലോംഗിനോസ് ‘എന്ന പീഡാനുഭവ ഹ്രസ്സ്വ നാടകത്തോടുകൂടി പീഡാനുഭവ വെള്ളിക്ക്‌ സമാപനമായി.   

ഇടവക ട്രസ്റ്റിമാരായ സി. എം. ബാബു, പോൾ കെ. ജെ, സന്തോഷ്‌ ടി. ജെ, ജോഫി ജോസഫ്, കമ്മിറ്റി അംഗങ്ങളായ തോമസ് വാകയിൽ, ലോറൻസ് സി ഡി, ഡാർളി ഫ്രാൻസിസ്, ഷോബി ഫ്രാൻസിസ്,  പ്രതിനിധിയോഗ  സെക്രട്ടറി  ബിനു താണിക്കൽ, തീർത്ഥകേന്ദ്രം പി. ആർ. ഒ. ജെഫിൻ ജോണി എന്നിവർ നേതൃത്വം നൽകി.

Ma care dec ad

Comments are closed.