mehandi new

ഫലസ്തീന് ഐക്യദാർഢ്യം – മനുഷ്യാവകാശ റാലി സംഘടിപ്പിച്ചു

fairy tale

മന്ദലാംകുന്ന് :  ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്  മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖൃത്തിൽ മനുഷ്യാവകാശ റാലിയും  സംഗമവും സംഘടിപ്പിച്ചു. മന്ദലാംകുന്ന് നിന്നും ആരംഭിച്ച്  പഞ്ചവടിയിൽ സമാപിച്ച തുടങ്ങിയ റാലിക്ക് പഞ്ചായത്ത് ഭാരവാഹികളായ എം കുഞ്ഞുമുഹമ്മദ്, ടി കെ ഉസ്മാൻ, ബി എം സൈനുൽ ആബിദ്, പി എം നസീർ, എം സി മുസ്തഫ, അബ്ദുൽ സലീം കുന്നമ്പത്ത്, എം കെ സി ബാദുഷ, നിസാർ മൂത്തേടത്ത്, ഫൈസൽ മൂന്നൈനി തുടങ്ങിയവർ നേതൃത്വം നൽകി.

planet fashion

 പഞ്ചവടിയിൽ നടന്ന സമാപന സംഗമം  മുസ്ലിം ലീഗ് ജില്ല വൈ. പ്രസിഡന്റ് കെ എ ഹാറൂൺ റഷീദ് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി സി അഷ്‌റഫ്‌, മണ്ഡലം പ്രസിഡന്റ് എം വി ഷക്കീർ, യൂത്ത് ലീഗ് ജില്ല വൈസ്. പ്രസിഡന്റ് അസീസ് മന്ദലാംകുന്ന്, സംസ്ഥാന കൗൺസിലർ കെ കെ ഹംസക്കുട്ടി, പ്രവാസി ലീഗ് ജില്ല ജനറൽ സെക്രട്ടറി സി മുഹമ്മദാലി, എസ് ടി യൂ സംസ്ഥാന മൽത്സൃത്തൊഴിലാളി സെക്രട്ടറി ഹംസക്കുട്ടി മന്ദലംകുന്ന്, എസ് ടി യൂ ജില്ലാ ട്രഷറർ കെ കെ ഇസ്മായിൽ,  വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ടി എ ആയിശ, സലാല കെ എം സി സി ജില്ലാ പ്രസിഡണ്ട് സി ശംസു എന്നിവർ പ്രസംഗിച്ചു.

യൂത്ത് ലീഗ് നേതാക്കളായ നസീഫ് യൂസുഫ്, സുൽഫിക്കർ, ഷാഫി എടക്കഴിയൂർ , നൗഫൽ കുഴിങ്ങര, കബീർ ഫൈസി, ഷാജഹാൻ കറുത്താറൻ,  വനിത ലീഗ് നേതാക്കളായ നസീമ ഹമീദ്, കെ എ ഷഹർബാൻ, സുബൈദ പുളിക്കൽ, സൈനബ ഫാറൂഖ്, റൈഹാനത്ത്, ടി എം നൂറുദ്ധീൻ, വീ പി മൊയ്തുഹാജി, മുട്ടിൽ ഖാലിദ്, സലീം ആചപ്പുള്ളി, വി കെ ഹനീഫ, പുളിക്കൽ കബീർ, എൻ കെ കുഞ്ഞിമുഹമ്മദ്, കാദർ ഹാജി കെ വി, കിഴക്കൂട്ട് ഷൗക്കത്ത്, ജിൻഷാദ്, ഹാഷിം കണ്ണൂർ, അസ്ഹറുദ്ധീൻ, നാസ്സർ, കാദർ, ഫൈസൽ, മുഹമ്മദ് കുട്ടി, അബു അത്താണിക്കൾ, പി വി ശിവാനന്ദൻ, തുടങ്ങിയവർ പങ്കെടുത്തു.

Jan oushadi muthuvatur

Comments are closed.