mehandi new

കിടപ്പ് രോഗികളുടെ മുന്നിലെത്തുന്ന ദൈവദൂതന്മാരാണ് സാന്ത്വന പരിചരണ പ്രവർത്തകർ – സുലൈമാൻ അസ്ഹരി

fairy tale

കടപ്പുറം : കിടപ്പ് രോഗികളുടെ മുന്നിലെത്തുന്ന ദൈവദൂതന്മാരാണ് സാന്ത്വന പരിചരണ വളൻ്റിയർമാരെന്ന് മുതുവട്ടൂർ മഹല്ല് ഖത്തീബ് സുലൈമാൻ അസ്ഹരി. കടപ്പുറം പഞ്ചായത്ത് പൂക്കോയ തങ്ങൾ ഹോസ് പീസ്  പാലിയേറ്റീവ് വളണ്ടിയർ മീറ്റ്  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാന്ത്വന പരിചരണത്തിൽ പരിശീലനം നേടിയ അറുപതോളം വളണ്ടിയർമാരാണ് മീറ്റിൽ പങ്കെടുത്തത്. രോഗീപരിചരണവും  മരണ വീട് സന്ദർശനവും, ക്ഷണിച്ച സ്ഥലങ്ങളിൽ എത്തിചേരലും നിത്യ ജീവിതത്തിൽ പകർത്തേണ്ട സൽസ്വഭാവങ്ങളാണെന്ന് അസ്ഹരി ഉദ്ബോധിപ്പിച്ചു. ചടങ്ങിൽ ബി .കെ . സുബൈർ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.  തൻ്റെ മകളുടെ  വിവാഹത്തിൻ്റെ ചിലവുകൾ കുറച്ച് മിച്ചം വെച്ച് സ്വരൂപിച്ച പൈസ പൂക്കോയ തങ്ങൾ ഹോസ്പീസിന് കൈമാറി. മുസ്ലിംലീഗ് സംസ്ഥാന കൗൺസിലർ കെ.കെ. ഹംസ കുട്ടി തുക ഏറ്റുവാങ്ങി. 

planet fashion

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്ത്, വൈസ് പ്രസിഡന്റ് കാഞ്ചന മുക്കൻ, പി. വി. ഉമ്മർകുഞ്ഞി, പി. എ. അബ്ദുൽ ഹമീദ്,  ആർ. കെ. ഇസ്മാഈൽ, പി. എം മുജീബ്, ആർ. എസ്  മുഹമ്മദ് മോൻ,  വി. പി മൻസൂർ അലി, ഹസീന താജുദ്ദീൻ, ആബിദ് എ. എച്ച്, പി. എ. അഷ്ക്കറലി, സെയ്തു മുഹമ്മദ് പോക്കാക്കില്ലത്ത്, സെയ്ത്  മുഹമ്മദ് കരിമ്പി  എന്നിവർ പ്രസംഗിച്ചു. കൺവീനർ പി. കെ. ഷാഫി സ്വാഗതവും, വി. എം. മനാഫ് നന്ദിയും പറഞ്ഞു.

Macare 25 mar

Comments are closed.