mehandi new

പാരന്റ്സ് ഡേ മാതൃകാപരം ; മുത്തശ്ശന്മാരെയും മുത്തശ്ശിമാരെയും ആദരിച്ച് വിദ്യാവിഹാർ സെൻട്രൽ സ്കൂൾ

fairy tale

കാക്കശ്ശേരി: വിദ്യാവിഹാർ സെൻട്രൽ സ്കൂളിലെ പാരന്റ്സ് ഡേ ആഘോഷം ദേശിയ അവാർഡ് നേടിയ ഗായിക നഞ്ചിയമ്മ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കലയോടുള്ള അടങ്ങാനാവാത്ത  അഭിവാജ്ഞയും അയ്യപ്പനും കോശിയുമെന്ന സിനിമയിലെ ഗാനവുമാണ് ലോകമാകമാനം തനിക്ക് സഞ്ചരിക്കാനും, തന്നെ ഇഷ്ടപ്പെടുന്നവരെ കാണാനും സഹായിച്ചതെന്ന്  നഞ്ചിയമ്മ പറഞ്ഞു. പി.ടി.എ പ്രസിഡന്റ് അഡ്വ. സുജിത് അയിനിപ്പുള്ളി അധ്യക്ഷത വഹിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും മുത്തശ്ശന്മാരെയും മുത്തശ്ശിമാരെയും ആദരിച്ചു. മാനേജിംഗ് ട്രസ്റ്റി അഡ്വ.കെ. വി.മോഹനകൃഷ്ണൻ, അക്കാദമിക് ഡയറക്ടർ ശോഭ മേനോൻ എന്നിവർ പ്രസംഗിച്ചു. 

planet fashion

സിനിമ സംവിധായകൻ കെ. ബി. മധു, സിനിമാ താരങ്ങളായ സലിം കലാഭവൻ, ടിറ്റോ പുത്തൂർ, ബിമിത ടിറ്റോ, പ്രശസ്ത ഓട്ടൻതുളളൽ കലാകാരനും കേരളാ സംഗീതനാടക അക്കാദമി അവാർഡ് ജേതാവുമായ  മണലൂർ ഗോപിനാഥ്, സിനിമാ പ്രവർത്തകനായ സിദ്ധു പനക്കൽ, ഫാഷൻ സൂം മോഡലിംഗ് അക്കാദമി ചെയർമാർ ബിനീഷ്. കെ. ബി, ക്ലബ് എഫ്. എം സീനിയർ ആർ.ജെ. വിനീത്, കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ജമാൽ താമരത്ത് എന്നിവർ ചടങ്ങിൽ പ്രത്യേക അതിഥികളായിരുന്നു. സ്കൂൾ പ്രിൻസിപ്പാൾ ഉഷാ നന്ദകുമാർ സ്വാഗതവും പി.ടി.എ വൈസ് പ്രസിഡന്റ് കെ. എ. ജെതിൻ നന്ദിയും പറഞ്ഞു.

Unani banner ad

Comments are closed.