mehandi new

അഡ്വ. കെ എ ഹസ്സന്റെ നിര്യാണത്തിൽ പിഡിപി ഗുരുവായൂർ മണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി

fairy tale

ചാവക്കാട് : പി ഡി പി മുൻ.വൈസ് ചെയർമാനും വഖഫ് ബോർഡ് അംഗവുമായിരുന്ന  അഡ്വ. കെ എ ഹസ്സൻ (75) നോര്യാതനായി. കോട്ടയം പൊൻകുന്നം സ്വദേശിയാണ്  ഹസ്സൻ. 1994 ൽ ഗുരുവായൂർ നിയോജകമണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ പിഡിപി സ്ഥാനാർത്ഥിയായി മത്സരിച്ചിരിന്നു. 14000 വോട്ടുകളാണ് അന്ന് ഹസ്സന് ലഭിച്ചത്. മുസ്ലിം ലീഗിലെ പി എം അബൂബക്കർ എം എൽ എ രാജിവെച്ച ഒഴിവിലേക്കാണ് അന്ന് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഖബറടക്കം ഇന്ന് വ്യാഴാഴ്ച പൊൻകുന്നം ജമാഅത്ത് പള്ളി ഖബ്ർസ്ഥാനിൽ. അഡ്വ. കെ എ ഹസ്സന്റെ നിര്യാണത്തിൽ പിഡിപി ഗുരുവായൂർ മണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

Jan oushadi muthuvatur

Comments are closed.