
ഗുരുവായൂർ : ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിൽ ഇരുന്ന കാൽനടയാത്രികൻ മരിച്ചു. ഇരിങ്ങപ്പുറം കൃഷ്ണപിള്ള നഗറിനടുത്ത് താമസിക്കുന്ന കുളങ്ങര പറമ്പിൽ സുനിൽ (50) ആണ് മരിച്ചത്. തിരുവോണ ദിവസം ചൊവ്വാഴ്ച്ച സുഹൃത്തുമായി ഇരിങ്ങപ്പുറം റോഡിലൂടെ നടന്നു വരുമ്പോൾ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി. വൈകുന്നേരം ആറര മണിയോടെയായിരുന്നു സംഭവം.

പരിക്കേറ്റ സുനിലിനെ ചാവക്കാട് താലൂക്കാശുപത്രി, ചാവക്കാട് ഹയാത്ത് ആശുപത്രി, കുന്നംകുളം റോയൽ ആശുപത്രി എന്നിവിടങ്ങളിൽ കൊണ്ടുപോവുകയും അവധി ദിനമായതിനാൽ സ്കാനിങ്ങ് സൗകര്യം ലഭ്യമല്ലാത്തതിനാൽ തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ ഇന്നലെ ബുധനാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.
കോട്ടപ്പടി സെൻ്ററിൽ പിക്കപ്പ് വാഹനത്തിൻ്റെ ഡ്രൈവറായിരുന്നു പരേതൻ.
അച്ഛൻ പരേതനായ താമി.
അമ്മ : വള്ളിയമ്മു.
ഭാര്യ : ബിന്ദു.
മക്കൾ: നന്ദൻ, നിരഞ്ജൻ, നീതു.
സഹോദരൻ : സുധി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Comments are closed.