mehandi new

നിയന്ത്രണം വിട്ട കാറിടിച്ച് കാൽനടയാത്രക്കാരി മരിച്ചു – നാലു പേർക്ക് പരിക്ക്

fairy tale

ചാവക്കാട് : റോഡരികിലൂടെ നടന്നു പോകുന്നവർക്കിടയിലേക്ക് നിയന്ത്രണംവിട്ട കാറിടിച്ചു കയറി കാൽനടയാത്രക്കാരി മരിച്ചു. നാലുപേർക്ക് സാരമല്ലാത്ത പരിക്കേറ്റു. പാലപ്പെട്ടി കാപ്പിരിക്കാട് സ്വദേശി എറച്ചാട്ട് ഹസൻ ഭാര്യ റുഖിയയാണ് മരിച്ചത്. ചാവക്കാട് പൊന്നാനി ദേശീയപാതയിൽ കാപ്പിരിക്കാട് ദുബൈപടിയിൽ ഇന്നലെ (ബുധനാഴ്ച) രാത്രി പതിനൊന്നു മണിയോടെയായിരുന്നു അപകടം. 

planet fashion

അപകടത്തിൽ ഗുരുതരമായി പരിക്കുപറ്റിയ റുഖിയയെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അൽഫസാ ആംബുലൻസ് പ്രവർത്തകരും അണ്ടത്തോട് ആംബുലൻസ് പ്രവർത്തകരും ചേർന്ന് രക്ഷപ്രവർത്തനം നടത്തി.

Macare 25 mar

Comments are closed.