mehandi new

മന്ദലാംകുന്ന് ബൈക്കിടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന കാൽനട യാത്രികൻ മരിച്ചു

fairy tale

പുന്നയൂർക്കുളം : മന്ദലാംകുന്ന് പാലത്തിനു കിഴക്ക് ഭാഗം വെട്ടിപ്പുഴയിൽ റോഡുമുറിഞ്ഞ് കടക്കവേ ബൈക്കിടിച്ചു പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കാൽനട യാത്രികൻ മരിച്ചു. വെട്ടിപ്പുഴ സ്വദേശി പരേതനായ കടവിൽ കുഞ്ഞു മകൻ പറയരിക്കൽ ചാക്കോളായിൽ പി.സി ആലി (62) യാണ് മരിച്ചത്.

planet fashion

കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി പത്തര മണിയോടെയാണ് അപകടം സംഭവിച്ചത്. അപകടം നടന്ന ഉടനെ അകലാട് മുന്നൈനി വി കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും തുടന്ന് വിദഗ്ധ ചികിത്സക്കായി തൃശൂർ ദയ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു മരണം.

അപകടത്തിൽ ബൈക്ക് യാത്രികനും പരിക്കേറ്റിരുന്നു. പെരുമ്പടപ്പ് പാറ സ്വദേശി നാലുപുരയിൽ മുഹമ്മദ് (65) ആയിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. ഇദ്ദേഹത്തെ അണ്ടത്തോട് ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Macare 25 mar

Comments are closed.