mehandi new

ഉപ്പുങ്ങൽ വടക്കേ കോൾ പടവിലെ മുടങ്ങിക്കിടക്കുന്ന സബ്‌സിഡി ഉടൻ ലഭ്യമാക്കണം – കിസാൻ സഭ

fairy tale

പുന്നയൂർക്കുളം : മൂന്നു വർഷത്തോളമായി മുടങ്ങിക്കിടക്കുന്ന ഉപ്പുങ്ങൽ വടക്കേ കോൾ പടവിലെ പമ്പിങ് സബ്സിഡി തുക അടിയന്തിരമായ് കർഷകർക്ക് ലഭ്യമാക്കണമെന്ന് കിസാൻ സഭ പുന്നയൂർക്കുളം പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. പുന്നയൂർക്കുളം പഞ്ചായത്തിലെ 180 ഏക്കർ വരുന്ന കോൾ പടവിലെ പമ്പിങ് സബ്സിഡി തുക വർഷങ്ങളായി ലഭിക്കുന്നില്ല. കിസാൻ സഭ ജില്ലാ സെക്രട്ടറി കെ. വി വസന്ത് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.  കിസാൻ സഭ മണ്ഡലം സെകട്ടറി പി ടി പ്രവീൺ  പ്രസാദ്,  കെ എസ് ഭാസ്കരൻ,  സി പി ബൈജു എന്നിവർ സംസാരിച്ചു.

planet fashion

കിസാൻ സഭ പുന്നയൂർക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി ഗംഗാധരൻ (പ്രസിഡന്റ്), ഇ കെ നിഷാർ (സെക്രട്ടറി), ബിനിഷ് (ട്രഷറർ), ശരണ്യ (ജോയിന്റ് സെക്രട്ടറി), ശോഭ പ്രേമൻ (വൈസ് പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.

Haji’s pharma

Comments are closed.