കടപ്പുറത്ത് മീൻ പെറുക്കി നടന്നവർ താലൂക്ക് ആശുപത്രിയിൽ മരുന്നെടുത്ത് കൊടുക്കുന്നു – ഗോപ പ്രതാപൻ

ചാവക്കാട് : ചാവക്കാട് കടപ്പുറത്ത് മീൻ പെറുക്കി നടന്ന ഡി വൈ എഫ് ഐ ക്കാരാണ് രാത്രി കാലങ്ങളിൽ ചാവക്കാട് താലൂക്ക് ആശുപത്രി ഫാർമസയിൽ മരുന്നെടുത്ത് കൊടുക്കുന്നതെന്ന് മുൻ കെ പി സി സി മെമ്പർ ഗോപ പ്രതാപൻ ആരോപിച്ചു. നഗരസഭ കൊട്ടിഘോഷിക്കുന്ന ആശുപത്രി ദുരന്തത്തിന്റെ വക്കിലാണ്. 45 ൽ പരം പാർട്ടി സിൽബന്ധികൾ താലൂക്ക് ആശുപത്രിയിലെ ജീവനക്കാരായിട്ടുണ്ട്. ഇതിൽ അധിക പേരും ക്രിമിനൽസും വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരുമാണെന്നും ഗോപ പ്രതാപൻ പറഞ്ഞു. പുന്ന ക്ഷേത്രോത്സവത്തിനിടെ ആനയുടെ കുത്തേറ്റ് മരണപ്പെട്ട നിസാമിന്റെ പോസ്റ്റമോർട്ടം നടപടി അനാവശ്യ ഇടപെടൽ നടത്തി 40 മണിക്കൂറിലധികം വൈകിപ്പിച്ച് മൃദദേഹത്തോട് അനാദരവ് കാണിച്ച ചാവക്കാട് നഗരസഭാ ചെയർപേഴ്സന്റെ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി നഗരസഭാ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും തുടർന്ന് നടന്ന പൊതുയോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗോപ പ്രതാപൻ.

യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഫദിൻരാജ് ഹുസൈൻ അധ്യക്ഷത വഹിച്ചു. നഗരസഭാ പ്രതിപക്ഷ നേതാവ് കെ.വി സത്താർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത്, സംസ്ഥാന സെക്രട്ടറിമാരായ നിഖിൽ ജി കൃഷ്ണൻ, സി.എസ് സൂരജ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.വി ബദറുദ്ധീൻ, എച്ച്.എം നൗഫൽ, മഹിളാ കോൺഗ്രസ് നേതാക്കളായ ബീന രവി ശങ്കർ, ഹിമ മനോജ്, ഷൈല നാസർ എന്നിവർ പ്രസംഗിച്ചു. നിയോജകമണ്ഡലം സെക്രട്ടറി വി. എസ് നവനീത് സ്വാഗതവും ചാവക്കാട് മണ്ഡലം പ്രസിഡന്റ് ഷിഹാബ് മണത്തല നന്ദിയും പറഞ്ഞു.
ജില്ലാ ജനറൽ സെക്രട്ടറി ഷർബനൂസ് പണിക്കവീട്ടിൽ, സെക്രട്ടറി റിഷി ലാസർ, മണ്ഡലം പ്രസിഡന്റുമാരായ റാഷ് മുനീർ, കെ.എ അജ്മൽ, കെ. കെ രഞ്ജിത്ത്, അശ്വിൻ ചാക്കോ, പ്രലോഭ് എങ്ങണ്ടിയൂർ നിയോജകമണ്ഡലം ഭാരവാഹികളായ വിശാഖ് വിശ്വനാഥൻ, ഷെമീം ഉമ്മർ, സുഹാസ് ആലുങ്ങൽ, ഹിഷാം കപ്പൽ, ആദിത്യൻ പൂക്കോട്, ഷഫീക്ക് ചെമ്മണ്ണൂർ എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.
ചാവക്കാട് സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് നഗരം ചുറ്റി നഗരസഭ ഓഫീസിന് സമീപത്ത് വെച്ച് പോലീസ് തടഞ്ഞു.

Comments are closed.