mehandi new

പിക്കപ്പ് വാൻ ഇടിച്ച് മത്സ്യ കച്ചവടക്കാരൻ മരിച്ചു

fairy tale

മന്നലാംകുന്ന് : നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ച് മത്സ്യ കച്ചവടക്കാരൻ മരിച്ചു. മന്നലാംകുന്ന് വെളിയിൽ വീട്ടിൽ മൊയ്തുവിന്റെ മകൻ ഖാലിദ് (45) ആണ് മരിച്ചത്.

planet fashion

ഇന്ന് ഉച്ചക്ക് പന്ത്രണ്ടു മണിയോടെ മന്നലാംകുന്ന് സെന്ററിലാണ് അപകടം സംഭവിച്ചത്. റോഡരികിൽ മത്സ്യ വില്പന നടത്തുകയായിരുന്നു ഖാലിദ്. പൊന്നാനി ഭാഗത്ത് നിന്നും വന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഖാലിദ് കച്ചവടം നടത്തുന്നിടത്തേക്ക് ഇടിച്ചു കയറുകയായിരുന്നു.

അപകടം സംഭവിച്ച ഉടനെ വാൻ ഡ്രൈവർ ഇറങ്ങി ഓടി. പരിക്കേറ്റ് കിടന്ന ഖാലിദിനെ അണ്ടത്തോട് ആമ്പുലൻസ് പ്രവർത്തകർ ചാവക്കാട് ആശുപത്രിയിലും പിന്നീട് തൃശൂർ അമല ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യ : ഫാരിദ.

Unani banner ad

Comments are closed.