വിദ്യാഭ്യാസ രംഗം പിണറായി സർക്കാർ ആർ എസ് എസിന് അടിയറവ് വെച്ചു – മുസ്‌ലിം ലീഗ് ജനകീയ പ്രതിഷേധ സംഗമം നടത്തി

ചാവക്കാട് : കേരളത്തിലെ വിദ്യാഭ്യാസ രംഗം പിണറായി സർക്കാർ ആർ എസ് എസിന് അടിയറവ് വെച്ചന്നാരോപിച്ച് മുസ്‌ലിം ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ആർ പി ബഷീർ അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് റഷീദ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പ്രസിഡന്റ് സി എ മുഹമ്മദ് റഷീദ്, ജനറൽ സെക്രട്ടറി പി എം അമീർ, ട്രഷറർ ആർ വി അബ്ദുൽ റഹീം, ജില്ലാ ഭാരവാഹികളായ പി കെ അബൂബക്കർ, എം വി ഷക്കീർ, പി വി ഉമ്മർകുഞ്ഞി, സി അഷറഫ്, സി എ ജാഫർ സാദിക്ക്, കെ കെ ഹംസക്കുട്ടി, പി കെ ബഷീർ, മണ്ഡലം ഭാരവാഹികളായ എ എച്ച് സൈനുൽ ആബിദിൻ, ലത്തീഫ് പാലയൂർ, വി മായിൻകുട്ടി, വി അബ്ദുൽ സലാം, പി ശാഹു ഹാജി, സുബൈർ വലിയകത്ത്, വി എം മനാഫ്, വി എം ഷാഹിദ്, റാഫി വൈലത്തൂർ തുടങ്ങിയവർ പങ്കെടുത്തു.


 
			 
				 
											
Comments are closed.