mehandi new

പിണറായി വിജയൻ കേരളം കണ്ട കപടനായ മുഖ്യമന്ത്രി : പി എം സാദിഖലി

fairy tale

കടപ്പുറം : ഇ എം എസ് മുതൽ കേരളം ഭരിച്ച മുഖ്യമന്ത്രിമാരിൽ ജനങ്ങൾ വെറുക്കുന്ന മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് പിണറായി വിജയൻ എന്നതാണ് ഏക ഉത്തരം എന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എം സാദിഖലി അഭിപ്രായപ്പെട്ടു. ഇത്രമേൽ കപടനായ ഒരു ജനപ്രതിനിധിയെ കേരളം കണ്ടിട്ടില്ല. ആചാരങ്ങൾക്കെതിരെ ഉറഞ്ഞു തുള്ളി വിശ്വാസികൾക്കെതിരായി ശബരിമലയെ കലാപ ഭൂമിയാക്കിയ പിണറായി വിജയൻ അയ്യപ്പ സംഗമം നടത്തിയത് മുസ്ലിങ്ങൾക്കെതിരായ കലാപങ്ങൾക്ക് നേതൃത്വം നൽകുന്ന സംഘ്പരിവാർ മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെ ക്ഷണിച്ചും ആശംസ വായിച്ചും കുളിർമയിർ കൊണ്ടാണ്. മുസ്‌ലിം ലീഗ് കടപ്പുറം പഞ്ചായത്ത്‌ തൊട്ടാപ്പ് വാർഡ് കമ്മിറ്റി സംഘടിപ്പിച്ച സ്നേഹ കൂട് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

planet fashion

ജനങ്ങളെ ഭിന്നിപ്പിക്കുന്നതിൽ ബിജെപിക്ക് വെല്ലുവിളിയാവുന്ന മുഖ്യമന്ത്രി ജനങ്ങളുടെ പ്രശ്നങ്ങളിൽ നിന്ന് മുഖം തിരിക്കുകയാണ്. കഴിഞ്ഞ ഒൻമ്പതര വർഷം ഏത് വിഭാഗം ജനതക്കാണ് ഈ സംസ്ഥാനത്ത് പ്രതീക്ഷ നൽകാൻ കഴിഞ്ഞതെന്ന് ഇടത് പക്ഷം പറയണം.ആരോഗ്യമേഖലയും വിദ്യാഭ്യാസ മേഖലയും തകർത്തത് ഈ സർക്കാറിലെ മന്ത്രിമാരുടെ മേൽ നോട്ടത്തിൽ ആണെങ്കിൽ, ആഭ്യന്തര വകുപ്പ് മന്ത്രി എന്നത് ആർ എസ് എസ് സർസംഘ ചാലകിന്റെ ചുമതല കൂടി വഹിക്കുകയാണ് സാദിഖ്അലി പറഞ്ഞു. ഇതിനെതിരെയായ ജനങ്ങളുടെ പ്രതികരണമാണ് വരാനിരിക്കുന്ന തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പിലും നിയമസഭ തെരെഞ്ഞെടുപ്പിലും കേരളം കാണാൻ പോകുന്നതെന്നും സാദിഖ് അലി കൂട്ടിച്ചേർത്തു.

മുസ്‌ലിം ലീഗ് വാർഡ് പ്രസിഡന്റ് സി ഉസ്മാൻ അധ്യക്ഷത വഹിച്ചു. എസ് എം എഫ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തി.

മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്റുമാരായ പി കെ അബൂബക്കർ, പി വി ഉമ്മർ കുഞ്ഞി, അഡ്വക്കേറ്റ് വി എം മുഹമ്മദ്‌ ഗസ്സാലി, യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, മുസ്‌ലിം ലീഗ് പഞ്ചായത്ത്‌ പ്രസിഡന്റ് സുബൈർ തങ്ങൾ, സെക്രട്ടറി പി എം മുജീബ്, വൈസ് പ്രസിഡന്റ് സി അലികുഞ്ഞി, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സാലിഹ ഷൗക്കത്ത്, എ കെ അബ്ദുൽ കരീം, വി എം മനാഫ്, ഹസീന താജുദ്ധീൻ, ആർ എച്ച് അലി, നൗഫൽ വല്ലങ്കി, ബാദുഷ പള്ളത്ത്, ഷൈല മുഹമ്മദ്‌ എന്നിവർ സംസാരിച്ചു. വാർഡ് ജനറൽ സെക്രട്ടറി എ പി ഹനീഫ സ്വാഗതവും ട്രഷറർ പി എ ബഷീർ നന്ദിയും പറഞ്ഞു. 

Macare 25 mar

Comments are closed.