ചാവക്കാട് : ആലപ്പുഴയിലെ രഞ്ജിത്ത് ശ്രീനിവാസൻ വിധിയിൽ ആർ എസ് എസ് നേതൃത്വത്തെ കയ്യിലെടുത്ത പിണറായി വിജയൻ പൂർണമായും ആഭ്യന്തര വകുപ്പ് ആർ എസ് എസ്സിന് പൂർണമായി വിട്ടു കൊടുത്തിരിക്കുന്നതാണ് റിയാസ് മൗലവി കേസിലെ വിധിയിലൂടെ വ്യക്തമാവുന്നതെന്നു മുസ്‌ലിം യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത് അഭിപ്രായപ്പെട്ടു. റിയാസ് മൗലവി വധത്തിൽ ആഭ്യന്തര വകുപ്പ് ആർ എസ് എസിനു അടിയറവ് വെച്ച പിണറായി സർക്കാരിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി ചാവക്കാട് സെന്ററിൽ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം.
മകളെ രക്ഷിക്കാനുള്ള ഒരു പിതാവിന്റെ ജാഗ്രതയാണ് മുസ്‌ലിം വിഭാഗത്തെ ഉന്മൂലനം ചെയ്യാൻ ആർ എസ്എസ്ന് ഒത്താശ ചെയുന്ന മുഖ്യമന്ത്രിയിൽ കേരളം കാണുന്നത്. ആലപ്പുഴയിൽ രഞ്ജിത്ത് ശ്രീനിവാസൻ കേസിൽ കാണിച്ച ജാഗ്രത ആദ്യം നടന്ന ഷാൻ വധത്തിൽ കാണിക്കാതിരുന്നത് മാത്രമല്ല പ്രോസക്യൂട്ടറെ നിയമിക്കാൻ പോലും പിണറായി സർക്കാർ മുതിർന്നില്ല. എന്നാൽ റിയാസ് മൗലവി കേസിൽ കോടതിയിൽ ആർ എസ് എസ്കാരെ സംരക്ഷിക്കുന്ന പ്രോസിക്യുഷനെയാണ് കേരളം കാണുന്നത്. ജനാതിപത്യ ഇന്ത്യ വീണ്ടെടുക്കാനുള്ള പോരാട്ടത്തിൽ പിണറായി ആർ എസ് എസി നോടപ്പമാണെന്നും യഥാർത്ഥ കമ്മ്യൂണിസ്റ്റുകൾ ഈ ആർ എസ്എസ് പിണറായി കൂട്ടുകെട്ടിനെതിരെ തെരഞ്ഞെടുപ്പിൽ പ്രതികരിക്കണമെന്നും യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പറഞ്ഞു.
ചാവക്കാട് ചേറ്റുവ റോഡിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി ബസ് സ്റ്റാൻഡിൽ സമാപിച്ചു. മുസ്‌ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ടി ആർ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അസീസ് മന്ദലാംകുന്ന് മുഖ്യ പ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി വി എം മനാഫ്, ജില്ലാ പ്രവർത്തക സമിതി അംഗം റാഫി അണ്ടത്തോട്, സുൽഫി എടക്കഴിയൂർ, യൂത്ത് ലീഗ് നേതാക്കളായ പി.എം അനസ്, പി. എ അഷ്‌കർഅലി, അഷ്‌റഫ് ചോലയിൽ, സക്കീർ മാസ്റ്റർ എന്നിവർ സംസാരിച്ചു
ഷാജഹാൻ കറുത്താൻ, പി കെ അലി, ഇർഷാദ് പുന്നയൂർക്കുളം, സകരിയ അണ്ടത്തോട്, ടി.കെ ഷബീറലി, എം.കെ.സി ബാദുഷ, അൻവർ ആസീസ്, റിയാസ് പൊന്നാക്കാരൻ, സബാഹ് തിരുവത്ര, ഹുസൈൻ എടയൂർ, സുഹൈൽ വലിയകത്ത്, റംഷാദ് കാട്ടിൽ, അനൂപ്, ഫാരിസ് മൂന്നൈനി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
Comments are closed.