mehandi new

പ്ലേ ഫോർ ഹെൽത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു

fairy tale

വെളിയങ്കോട്: കായിക വിനോദങ്ങളിലൂടെ കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ച ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പ്ലേ ഫോർ ഹെൽത്ത് പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം സ്പീക്കർ പി രാമകൃഷ്‌ണൻ നിർവഹിച്ചു.

planet fashion

കായിക യുവജന കാര്യാലയത്തിൻ്റെ നേതൃത്വത്തിൽ കേരള സർക്കാറാണ് പദ്ധതി നടപ്പിലാക്കുന്നത്. വെളിയങ്കോട് ജി.എഫ്.എൽ.പി.സ്കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് ഷംസു കല്ലാട്ടേൽ അധ്യക്ഷത വഹിച്ചു.

സ്കൂൾ പി.ടി.എ.പ്രസിഡണ്ട് ബീരാൻ കുഞ്ഞി, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: ഇ.സിന്ധു, വൈസ് പ്രസിഡണ്ട് ഫൗസിയ വടക്കേപ്പുറത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ സുബൈർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ താജുന്നീസ ( ബ്ലോക്ക് പഞ്ചായത്ത് – പെരുമ്പടപ്പ്), സവിതാ മണി ടീച്ചർ എന്നിവർ സംസാരിച്ചു.

Comments are closed.