mehandi banner desktop
Chavakkad online

പീഡനം ചാവക്കാട് പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ – പട്ടികവര്‍ഗ്ഗക്കാരിയായ പോലീസുകാരിയെ പീഡിപ്പിച്ച പോലീസുകാരന്‍ അറസ്റ്റില്‍

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

prathpachandranചാവക്കാട്: പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട വനിത പോലീസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ പോലീസ് ഡ്രൈവറെ അറസ്റ്റു ചെയ്തു. ചേലക്കര പുലാക്കോട് മാളിയേക്കല്‍ പ്രതാപചന്ദ്രനെ(41)യാണ് കുന്നംകുളം ഡി.വൈ.എസ്.പി പി. വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. തൃശ്ശൂര്‍ എ ആര്‍ ക്യാമ്പിലെ പോലീസ് ഡ്രൈവറാണ് പ്രതി. 2014-15 കാലഘട്ടത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. ഈ കാലത്ത് വടക്കേക്കാട് സ്റ്റേഷനിലെ പോലീസ് ഡ്രൈവറായിരുന്നു പ്രതി. പീഡനത്തിനിരയായ പോലീസുകാരിയും ഈ സ്‌റ്റേഷനിലാണ് ജോലി ചെയ്തിരുന്നത്. വനിത പോലീസുകാരി താമസിച്ചിരുന്ന ചാവക്കാട് പോലീസ് ക്വാര്ട്ടേഴ്സില്‍ വെച്ചാണ് പീഡനം നടന്നത്. പ്രതി വിവാഹിതനാണ്. പോലീസുകാരി അവിവാഹിതയാണ്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് പുറമേ സാമ്പത്തികമായും പ്രതി പോലീസുകാരിയെ ചൂഷണം ചെയ്തതായി പോലീസ് പറഞ്ഞു. പോലീസുകാരി പോലീസ് സൊസൈറ്റിയില്‍ നിന്നും ലോണെടുത്ത് പ്രതിക്ക് 5.5 ലക്ഷം രൂപ നല്‍കിയിരുന്നു. ഇരുവരും പരസ്പരം ആള്‍ ജാമ്യം നിന്നാണ് ലോണെടുത്തത്. ഈ തുക പല തവണ തിരിച്ചു ചോദിച്ചിട്ടും നല്‍കാന്‍ ഇയാള്‍ തയ്യാറായില്ലെന്ന് പറയുന്നു. പോലീസുകാരിയുടെ പരാതിയിലാണ് ചാവക്കാട് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ചാവക്കാട് സി ഐ  കെ ജി സുരേഷ്, എസ് ഐ  എം കെ രമേഷ്, എസ് ഐ  എ വി രാധാകൃഷ്ണന്‍ എന്നിവരും പ്രതിയെ അറസ്റ്റുചെയ്ത സംഘത്തിലുണ്ടായിരുന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.