ആർ ആർ ടി വളണ്ടിയർ നിയമനത്തിൽ രാഷ്ട്രീയം – കൗൺസിലർമാർ വായ മൂടിക്കെട്ടി പ്രതിഷേധിച്ചു

ചാവക്കാട്: നഗരസഭയിൽ ആർ ആർ ടി വളണ്ടിയർമാരെ നിയമിച്ചതിൽ രാഷ്ട്രീയം ആരോപിച്ച് യുഡിഎഫ് കൗൺസിലർമാർ വായ മൂടിക്കെട്ടി പ്രതിഷേധിച്ചു.

നഗരസഭ ഓഫീസ് കെട്ടിട വരാന്തയിൽ കറുത്ത തുണി കൊണ്ട് വായ മൂടികെട്ടി നടത്തിയ പ്രതിഷേധ ധർണ്ണ ചാവക്കാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ വി ഷാനവാസ് ഉദ്ഘാടനം ചെയ്തു.
നിലവിൽ യു ഡി എഫ് കൗൺസിലർമാർ ഉള്ള ഒൻപത് വർഡുകളിൽ മാത്രമാണ് രാഷ്ട്രീയമില്ലാതെ പൊതുപ്രവർത്തകരെയെല്ലാം ഉൾപ്പെടുത്തി ആർ ആർ ടി വളണ്ടിയൻമാരെ നിയമിച്ചതെന്നും മറ്റു മുഴുവൻ വാർഡുകളിലും സി.പി.എം പാർട്ടി പ്രവർത്തകർ മാത്രമാണ് ആർ ആർ ടിയിലുള്ളതെന്നുമാണ് ആരോപണം.
പ്രതിപക്ഷ നേതാവ് കെ.വി സത്താർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ മാരായ ഫൈസൽ കാനാംപുള്ളി, ജോയ്സി ടീച്ചർ, ഷാഹിത മുഹമ്മദ്, ബേബി ഫ്രാൻസീസ്, സുപ്രിയ രാമചന്ദ്രൻ, കബീർ പി.കെ, പേള ഷാഹിത, അസ്മത്തലി എന്നിവർ സംസാരിച്ചു.

Comments are closed.