mehandi new

ജില്ലയിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ റെസ്ക്യൂ ആൻഡ് റിലീഫ് ടീം സജ്ജം

fairy tale

ചാവക്കാട് : പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ റെസ്ക്യൂ ആൻഡ് റിലീഫ് ടീം ജില്ലാതല ഉദ്ഘാടനം പോപുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗം യഹിയ കോയ തങ്ങൾ നിർവഹിച്ചു.
കേരളം ഒരു ദുരന്ത മുഖത്തെ പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയാണ് ഇത്തരം
പ്രകൃതി ദുരന്തങ്ങളിലും മനുഷ്യ നിർമ്മിത ദുരന്തങ്ങളിലും ജാതിമതഭേദമന്യേ സേവനം അർപ്പിക്കാൻ സംഘടനയുടെ റെസ്ക്യു ആൻഡ് റിലീഫ് ടീം ജനകീയമാവണം എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മപ്പെടുത്തി.

planet fashion

ജില്ലാ പ്രസിഡണ്ട് ഫാമിസ് അബൂബക്കർ അധ്യക്ഷത വഹിച്ചു.
മലേഷ്യയിൽ നടന്ന ഏഷ്യൻ പഞ്ചഗുസ്തി മത്സരത്തിൽ വെള്ളിയും വെങ്കലവും നേടി രാജ്യത്തിന് അഭിമാനമായി മാറിയ എ യു ഷാജു, ഷെറീന ഷാജു ദമ്പതികളെ ചടങ്ങിൽ ആദരിച്ചു.
സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി ഉസ്മാൻ പി കെ ആശംസകളർപ്പിച്ചു.
ജില്ലാ സെക്രട്ടറിമാരായ ഷാജഹാൻ കെ എച്, സിദ്ദീഖുൽ അക്ബർ ഐ ബി, റെസ്ക്യൂ ആൻഡ് റിലീഫ് ജില്ലാ ഇൻ ചാർജ് ഷാഹുൽഹമീദ് സി എം, ഷറഫുദ്ദീൻ എൻ എ, മുനീർ അമ്പലത്ത്‌ എന്നിവർ സംസാരിച്ചു.

Ma care dec ad

Comments are closed.