mehandi new

ഗോപപ്രതാപനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പ്രകടനവും നിവേദനവും എതിര്‍പ്പുകളും വിഭാഗീയതയും മാറ്റി വെച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് മുഖ്യമന്ത്രി

fairy tale

ചാവക്കാട് : ഗുരുവായൂര്‍  ബ്ളോക്ക്കോണ്‍ഗ്രസ് മുന്‍ പ്രസിഡണ്ട് സി.എ  ഗോപപ്രതാപനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നിവേദനം നല്‍കി. പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് നഫീസക്കുട്ടി വലിയകത്ത്, ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്‍്റ് ഒ.ജെ ചാക്കോ എന്നിവരുള്‍പ്പടെ  നിയോജകമണ്ഡലത്തിലെ 42 ഐ വിഭാഗം ജനപ്രതിനിധികള്‍ ഒപ്പിട്ട നിവേദനമാണ് ചാവക്കാട് നടന്ന യുയഡി.എഫ് കണ്‍വെന്‍ഷനില്‍ വെച്ച് ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയത്. സി.എ ഗോപപ്രതാപന് അഭിവാദ്യമര്‍പ്പിച്ച് ഐ വിഭാഗം പ്രകടനമായത്തെിയാണ് നിവേദനം നല്‍കിയത്. മണത്തല പള്ളി പരിസരത്ത് നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റിയാണ് കണ്‍വെന്‍ഷന്‍ വേദിക്കരികെയത്തെിയത്.  അഞ്ഞൂറോളം പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ പങ്കെടുത്തു. ഉദ്ഘാടന പ്രസംഗാവസാനം നിവേദനം കെ.പി.സി.സി പ്രസിഡണ്ടിനു കൈമാറുമെന്നും എതിര്‍പ്പുകളും വിഭാഗീയതയും മാറ്റി വെച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും ഇത് സംബന്ധമായി മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Macare 25 mar

Comments are closed.