ദേശീയപാതയിലെ ഗർത്തങ്ങൾ: ജനകീയ ആക്ഷൻ കൗൺസിൽ വാഴനട്ടു പ്രതിഷേധിച്ചു

ഒരുമനയൂർ: ചാവക്കാട് ബൈപ്പാസ് മുതൽ വില്യംസ് വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ ജനകീയ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ വാഴനട്ടു പ്രതിഷേധിച്ചു. പൊട്ടിപ്പോളിഞ്ഞ ദേശീയപാതയിൽ വലിയ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. കുഴിയിൽ വീണ വാഹനങ്ങൾ തള്ളിക്കയറ്റുകയാണ് നാട്ടുകാരുടെ പ്രധാന പണി. അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഇല്ലാത്തതിന്റെ തുടർന്നാണ് സൂചന പ്രതിഷേധം സംഘടിപ്പിച്ചത്. ജനകീയ ആക്ഷൻ കൗൺസിൽ പ്രസിഡണ്ട് പി. കെ. ഫസലുദ്ദീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. പി. അബൂബക്കർ സ്വാഗതം പറഞ്ഞു. ട്രഷറർ പി എം യഹിയ, ഫൈസൽ ഉസ്മാൻ, ഹക്കീം ഇമ്പാറക്ക് എന്നിവർ സംസാരിച്ചു.

എക്സിക്യൂട്ടീവ് അംഗങ്ങളായ എ. പി. ഷാജഹാൻ, ഉസ്മാൻ മരക്കാട്ടിൽ, എച്ച് എസ് നജീബ്, ഗഫൂർ മരക്കാട്ടിൽ, ജലീൽ അമ്പലത്ത്, വി. എ മുഹമ്മദ്, പി കെ അബ്ദുൽ മജീദ്, കെ വി ജാഫർ, എൻ എം നവാസ്, വി കെ സി ഷാഹുൽ എന്നിവർ നേതൃത്വം നൽകി.

Comments are closed.