Header

പ്രതികള്‍ക്കായി പ്രാര്‍ത്ഥന – മസ്ജിദില്‍ പ്രതിഷേധവും ബഹളവും

ചാവക്കാട്: സി.എ ഗോപപ്രതാപനെ വെട്ടിക്കൊല്ലാന്‍ ക്വട്ടേഷന്‍ പദ്ധതിയിട്ട കേസിലെ പ്രതികളായ നടത്തി കുഞ്ഞുമുഹമ്മദ്, കള്ളാമ്പി അബ്ബാസ് എന്നിവര്‍ക്ക് വേണ്ടി പുത്തന്‍കടപ്പുറം തിരുവത്ര ജുമാഅത്ത് പള്ളിയില്‍ പ്രാര്‍ത്ഥനനടത്തിയതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു.
വെള്ളിയാഴ്ച ജുമാ നമസക്കാരത്തിന് ശേഷം ഖത്തീബ് നടത്തിയ പ്രാര്‍ത്ഥനയിലാണ് ഇരുവരേയും ഉള്‍പ്പെടുത്തിയത്. കുഞ്ഞുമുഹമ്മദ് ജമാഅത്ത് കമ്മിറ്റിയുടെ രക്ഷാധികാരിയാണ്. ആ നിലക്കാണ് ഖത്തീബ് അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥന നടത്തിയത്. എന്നാല്‍ ഇതിനെതിരെ ഒരു വിഭാഗം എഴുന്നേറ്റ് പ്രതിഷേധിച്ചത് ബഹളത്തിനു കാരണമായി. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്കായി മസ്ജിദില്‍ പ്രാര്‍ത്ഥന നടത്തുത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലായിരുന്നു അവര്‍. തിരുവത്ര ജുമാഅത്ത് പള്ളി ഭരണത്തെചൊല്ലി വര്‍ഷങ്ങളായി തര്‍ക്കം നടക്കുകയാണ്. സംസ്ഥാന വഖഫ് ബോര്‍ഡിന്‍്റെ കീഴിലുള്ള പള്ളിയും വസ്തുക്കളും സംരക്ഷിക്കേണ്ടത് തെരഞ്ഞെടുപ്പിലൂടെയുള്ള കമ്മിറ്റിയാണെന്ന ആവശ്യം വര്‍ഷങ്ങളായി പാലിക്കപ്പെട്ടിട്ടില്ല. നാട്ടുകാരും പള്ളിക്കമ്മിറ്റിയും തമ്മിലുള്ള തര്‍ക്കത്തിന്‍്റെ കേസ് കോടതിയിലാണ്.

thahani steels

Comments are closed.