mehandi new

ഗർഭമുള്ളത് അറിയില്ല – യുവതി ചാവക്കാട് താലൂക്ക് ആശുപത്രി ടോയ്‌ലറ്റിൽ പ്രസവിച്ചു

fairy tale

ചാവക്കാട് : ഇരുപത്തി ഒൻപതുകാരി യുവതി ചാവക്കാട് താലൂക്ക് ആശുപത്രി ടോയ്‌ലറ്റിൽ പ്രസവിച്ചു. ഡോക്ടറെ കാണാനായി ഭർത്താവുമൊത്ത് ആശുപത്രിയിൽ എത്തിയ യുവതിക്ക് തനിക്ക് ഗർഭമുള്ള കാര്യം അറിയില്ലെന്ന് പറയുന്നു. വിവാഹം കഴിഞ്ഞു എട്ട് വർഷമായി കുട്ടികളില്ലാത്ത ദുഖത്തിലായിരുന്നു ദമ്പതികൾ.

planet fashion

പ്രസവ വിവരമറിഞ്ഞ ഉടനെ ആശുപത്രി ജീവനക്കാരും ഡോക്ടർമാരും അമ്മയ്ക്കും കുഞ്ഞിനും വേണ്ട അടിയന്തിര പരിചരണങ്ങൾ നൽകി. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നു. 2.90 കിലോ ഭാരമുള്ള പൂർണ്ണ വളർച്ചയെത്തിയ കുഞ്ഞിനെയാണ് യുവതി പ്രസവിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

അണുബാധയോ മറ്റോ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയിൽ ഇവരെ മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്തെങ്കിലും താലൂക്ക് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് വാങ്ങിയ ചാവക്കാട് സ്വദേശികളായ ദമ്പതികൾ ചാവക്കാട് മേഖലയിലെ സ്വകാര്യ ആശുപത്രിയിൽ തന്നെ ചികിത്സതേടി.

ഗർഭിണിയാണെന്ന വിവരം പ്രസവിച്ച യുവതിക്കോ കുടുംബത്തിനോ പ്രസവം വരെയും അറിയില്ല എന്നത് നാട്ടുകാരെപ്പോലെ ഡോക്ടർമാരെയും ഒരുപോലെ അത്ഭുതപ്പെടുത്തുന്നു. അവർ നടത്തിയ ടെസ്റ്റുകളിലൊന്നും ഗർഭമുള്ളതായി കണ്ടെത്തിയില്ലെന്നാണ് ദമ്പതികൾ പറയുന്നത്.

Pharmacy wanted Chavakkad

Comments are closed.