Header

ഗർഭിണിയായ യുവതി കോവിഡ് ബാധിച്ച് മരിച്ചു

പുന്നയൂർ : എഴുമാസം ഗർഭിണിയായ യുവതി കോവിഡ് ബാധിച്ച് മരിച്ചു. പുന്നയൂർ തേക്കിനെടത്ത്പടി സ്വദേശിനി ജിഷ (37)യാണ് മരിച്ചത്. ചാവക്കാട് കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന നോട്ടറി അഭിഭാഷകയാണ് ജിഷ.

ഒരാഴ്ചയായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ജിഷയെ ന്യുമോണിയയെ തുടർന്ന് കഴിഞ്ഞ ദിവസം തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു മരണം.

ഭർത്താവ് : എളവള്ളി പൂവ്വത്തൂർ കാട്ടേരി പൊലിയേടത് വീട്ടിൽ സതീഷ് (ആരോഗ്യവിഭാഗം ഉദ്യോഗസ്ഥൻ ). മക്കൾ : അരുണിമ, ആദിശ്രീ, അനന്തു.

Comments are closed.