ക്ഷേത്ര ദർശനത്തിനെത്തിയ യുവതിയെ കയറിപ്പിടിച്ച പൂജാരി അറസ്റ്റിൽ

എങ്ങണ്ടിയൂർ : പൊക്കുളങ്ങര ക്ഷേത്രത്തിൽ തൊഴാൻ വന്ന യുവതിയെ കയറിപ്പിടിച്ച് മാനഹാനിവരുത്തിയ സംഭവത്തിൽ പൂജാരി അറസ്റ്റിൽ. കർണ്ണാടകയിലെ ദക്ഷിണ കന്നട സ്വദേശി പ്രതീക് മെഹണ്ടലെ (40)യാണ് വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ തിങ്കളാഴ്ച വൈകിട്ട് 06.30 നാണ് സംഭവം. വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജു, സബ് ഇൻസ്പെക്ടർ ശ്രീലക്ഷ്മി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Comments are closed.