mehandi new

നിയന്ത്രണം വിട്ട സ്വകാര്യ ബസ് മതില്‍ തകര്‍ത്ത് പറമ്പിലേക്ക് ഇടിച്ചു കയറി 40ഓളം പേര്‍ക്ക് പരിക്കേറ്റു

fairy tale

ഗുരുവായൂര്‍ : ബി.എസ്.എന്‍.എല്‍ ജംഗ്ഷനില്‍ ബ്രേക്ക് പോയി നിയന്ത്രണം വിട്ട സ്വകാര്യ ബസ് മതില്‍ തകര്‍ത്ത് പറമ്പിലേക്ക് ഇടിച്ചു കയറി 40ഓളം പേര്‍ക്ക് പരിക്കേറ്റു. ഗുരുവായൂരില്‍ നിന്ന് പൊന്നാനിയിലേക്ക് പോയിരുന്ന ‘ഈശ്വര്‍’ ബസാണ് അപകടത്തില്‍പ്പെട്ടത്. റോഡരികിലെ പരസ്യബോര്‍ഡും മതിലും തകര്‍ത്ത് കയറിയ ബസ് തെങ്ങില്‍ ഇടിച്ചാണ് നിന്നത്. വിളക്കിത്തല ബാലഗോപാലന്റെ പറമ്പിലേക്കാണ് ബസ് കയറിയത്. ഇന്നലെ വൈകീട്ട് 5.20ഓടെയാണ് അപകടം. വിദ്യാര്‍ഥികളും ജോലി കഴിഞ്ഞ് വരുന്നവരുമാണ് കൂടുതലായും ബസില്‍ ഉണ്ടായിരുന്നത്. ബസ് ഇടിച്ചു നിന്നതിന്റെ ആഘാതത്തില്‍ യാത്രക്കാര്‍ സീറ്റുകളില്‍ നിന്ന് തെറിച്ചു വീണു. മുന്നിലെത്തിയ ഒരു സ്‌കൂട്ടര്‍ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് പറമ്പിലേക്ക് ഓടിച്ചു കയറ്റിയതെന്ന് പരിക്കേറ്റ ഡ്രൈവര്‍ എടപ്പാള്‍ സ്വദേശി പിലാക്കല്‍ ഖലീല്‍ പറഞ്ഞു. യാത്രക്കാരും ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളുമായ വട്ടംപാടം അയിനിപ്പുള്ളി അബ്ദുള്‍ റസാഖിന്റെ മകള്‍ ഹിസാന, പുന്നയൂര്‍ക്കുളം തറയില്‍ ബാലകൃഷ്ണന്റെ മകള്‍ അഞ്ജലി, പുന്നയൂര്‍ക്കുളം തറയില്‍ സുരേഷിന്റെ മകള്‍ കൃഷ്ണപ്രിയ., പുന്നയൂര്‍ക്കുളം മല്ലിശേരി സുരേഷിന്റെ മകള്‍ ആതിര, പുന്നയൂര്‍ക്കുളം അരിയല്ലി ദിലീപിന്റെ മകള്‍ വര്‍ഷ, പുന്നയൂര്‍ക്കുളം കണ്ടംപുള്ളി വസന്തകുമാറിന്റെ മകള്‍ നന്ദിനി, വടക്കേക്കാട് പാക്കത്ത് ശ്രീനിവാസന്റെ മകള്‍ അക്ഷയ, കല്ലൂര്‍ മാക്കാലിക്കല്‍ ബാബുവിന്റെ മകള്‍ കാവ്യ, കോട്ടപ്പടി ആനക്കോട്ട പറമ്പില്‍ ശിവന്റെ മകള്‍ കൃഷ്ണപ്രിയ, എല്‍.എഫ്. കോളജ് വിദ്യാര്‍ഥികളായ വടക്കേക്കാട് തളികശേരി ഇഖ്ബാലിന്റെ മകള്‍ ഹാലിയ, വടക്കേക്കാട് പേരോത്ത് സുരേന്ദ്രന്റെ മകള്‍ ഐശ്വര്യ, ശ്രീകൃഷ്ണ കോളജ് വിദ്യാര്‍ഥി വൈലത്തൂര്‍ കൊട്ടാരംപാട്ട് രഘാവന്റെ മകള്‍ അഞ്ജലി, തൃശൂര്‍ സെന്റ് മേരിസ് കോളജ് വിദ്യാര്‍ഥി എടക്കര മായംപുള്ളി ഭക്തവത്സലന്റെ മകള്‍ ആര്‍ദ്ര, പുന്നയൂര്‍ക്കുളം കാരയൂര്‍ വീട്ടില്‍ ബാലകൃഷ്ണന്റെ ഭാര്യ ലളിത (48), ആറ്റുപുറം കരുമാന്റകായില്‍ മണിയുടെ ഭാര്യ സീത (46), പുന്നയൂര്‍ പുന്നയൂര്‍ വീട്ടില്‍ നിഷാദിന്റെ ഭാര്യ അനുഷ (23), പുന്നയൂര്‍ കപ്ലിയങ്ങാട്ട് രമേശന്റെ ഭാര്യ ജ്യോതി (35), മാറഞ്ചേരി ആലൂര്‍ ഇബ്രാഹിംകുട്ടിയുടെ ഭാര്യ റസിയ (48), മകള്‍ അജിഷ (18), പെരുമ്പടപ്പ് അയ്ക്കവളപ്പില്‍ ഷസുദ്ദീന്റെ ഭാര്യ ഹയറുന്നീസ (38), ഏനാമാവ് കെട്ടുങ്ങല്‍ ഇരിമ്പ്രനെല്ലൂര്‍ എ.എം.എല്‍.പി സ്‌കൂളിലെ അധ്യാപിക കല്ലൂര്‍ സ്വദേശി സിന്ധു (46), മുല്ലശേരി വലിയകത്ത് പുത്തന്‍വീട്ടില്‍ നൗഫലിന്റെ ഭാര്യ ഷെബീന (27), എട്ട് മാസം പ്രായമുള്ള മകള്‍ ഇഷ ബിസ്മി, ഷെബീനയുടെ സഹോദരിമാരായ നൗഫ (22), നദീറ (19), നൗഫയുടെ ഭര്‍ത്താവ് പെരിഞ്ഞനം വടക്കേനോളി ഷഫീഖ് (24), ചേറ്റുവ കൊട്ടിലിങ്ങല്‍ ഷംസുദ്ദീന്‍ (72), ഭാര്യ ഷാഹിദ (52), തമ്പുരാന്‍പടി ചമ്പലംകുളത്ത് സുബ്രഹ്മണ്യന്റെ ഭാര്യ സ്വാതി (21), പുത്തന്‍പല്ലി മേക്കോണം രാമന്റെ ഭാര്യ പുഷ്പ (36), പുന്നയൂര്‍ കല്ലിങ്ങല്‍ ഗോപാലന്റെ ഭാര്യ ശാരദ (50), പെരുമ്പടപ്പ് മായക്കര കൃഷ്ണകുമാറിന്റെ ഭാര്യ മല്ലിക (40), വടക്കേക്കാട് തറയില്‍ പറമ്പില്‍ അബ്ദുള്‍ സലാമിന്റെ ഭാര്യ ഫാത്തിമ സുഹ്‌റ (42), കോട്ടപ്പടി മത്രംകോട്ട് ബാലന്റെ ഭാര്യ പ്രേമ (59), തമ്പുരാന്‍പടി കുമ്പില്‍ അരവിന്ദന്റെ ഭാര്യ മിനി (47)ഇതര സംസ്ഥാന തൊഴിലാളികളായ ശങ്കര്‍ (33), സാംസുന്ദര്‍ പത്ര (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കണ്ടക്ടര്‍ വടക്കേക്കാട് ചേങ്ങാത്ത് സുധീഷ് (40) പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഡ്രൈവറുടെ സമയോജിതമായ ഇടപെടല്‍ മൂലം സമീപത്തെ വൈദ്യൂതി ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് കൂടുതല്‍ ദുരന്തം സംഭവിക്കുന്നത് ഒഴിവായി. ഈ സമയം രഹസ്യ വിരത്തിന്റെ അടിസ്ഥാനത്തില്‍ റെയഡിന് വേണ്ടി ഒരുങ്ങി നിന്നിരുന്ന സമീപത്തെ എക്‌സൈസ് ഓഫിസിലെ രണ്ട് ജീപ്പുകളിലും പൊതുപ്രവര്‍ത്തകരായ എം,സി.സുനില്‍കുമാര്‍, ആര്‍.വി.ഷെരീഫ് എന്നിവരുടെ വാഹനങ്ങളിലുമായാണ് പരിക്കേറ്റവരെ മുതുവട്ടൂര്‍ രാജാ ആശുപത്രിയിലെത്തിച്ചത്. ആരുടെയും പരിക്ക് സാരമുള്ളതല്ല. സി.ഐ എന്‍.രാജേഷ്, എസ്.ഐ എം.ഗിരിജാ വല്ലഭന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.

Jan oushadi muthuvatur

Comments are closed.