mehandi new

പ്രോഗ്രസ്സീവ് ചാവക്കാട് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

fairy tale

ചാവക്കാട് : 2020-2021 അദ്ധ്യയന വർഷത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രോഗ്രസ്സീവ് കുടുംബത്തിലെ വിദ്യാർത്ഥികളെ അനുമോദിച്ചു.

planet fashion

ഗുരുവായൂർ എം എൽ എ എൻ.കെ അക്ബർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ പുരസ്കാരങ്ങൾ വിതരണം ചെയ്ത് സംസാരിച്ചു.

ചാവക്കാട് നഗരസഭാ വൈസ് ചെയർമാൻ കെ.കെ മുബാറക്, പ്രോഗ്രസ്സീവ് ചാവക്കാട് സെൻട്രൽ കമ്മറ്റി അംഗം ഷാഹുൽ കണ്ണാട്ട്, ഡിവൈഎഫ്ഐ തിരുവത്ര മേഖലാ കമ്മറ്റി സെക്രട്ടറി ടി എം ഷഫീഖ് തുടങ്ങിയവർ സംസാരിച്ചു.

ചടങ്ങിൽ ഗുരുവായൂർ മണ്ഡലത്തിലെ നിർധനരായ വിദ്യാർകൾക്ക് ഡിജിറ്റൽ പഠന സൗകര്യമൊരുക്കുന്നതിനായുള്ള പ്രോഗ്രസ്സീവിന്റെ സഹായം എം എൽ എ ക്ക് കൈമാറി.

സിപിഐഎം ചാവക്കാട് വെസ്റ്റ് എൽസി സെക്രട്ടറി കെ.എച്ച് സലാം അദ്ധ്യക്ഷത വഹിച്ചു. സുവീഷ് സ്വാഗതവും മണികണ്ഠൻ നന്ദിയും പറഞ്ഞു. പ്രോഗ്രസ്സീവ് ചാവക്കാടിന്റ അംഗങ്ങളായ പീതു ഇരട്ടപ്പുഴ, ഈശ്വർദത്ത് തുടങ്ങിയവർ സംബന്ധിച്ചു.

Jan oushadi muthuvatur

Comments are closed.