
പാവറട്ടി: ലോകസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം നിലനിൽക്കേ ഇന്ത്യൻ ഭരണഘടനാ വിരുദ്ധമായ സി.എ.എ. നടപ്പാക്കുന്ന കേന്ദ്ര സർക്കാറിന്റെ വിജ്ഞാപനം തെരുവിലെറിയണമെന്നാവശ്യപ്പെട്ട് എസ് ഡി പി ഐ പാവറട്ടി സെൻ്റെറിൽ പ്രതിഷേധ പ്രകടനം നടത്തി. മണലൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി അബ്ദുൾ ഹക്കീം ഉദ്ഘാടനം ചെയ്തു. മാതാടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കുന്ന ഈ നടപടിക്കെതിരെ എല്ലാ ജനാതിപത്യ മതേതര വിശ്വാസികളും പ്രതിഷേധവുമായി തെരുവിലിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാവറട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സിദ്ധിഖ് കൂരിക്കാട് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഹബീബ് ഇബ്രാഹിം, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി നജീബ് കൈതമുക്ക് എന്നിവർ സംസാരിച്ചു.


Comments are closed.