mehandi new

പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യു ഡി എഫ് പ്രകടനം നടത്തി

fairy tale

ചാവക്കാട് : പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്  യു ഡി എഫ് ചാവക്കാട് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. വസന്തം കോർണ്ണറിൽ നിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി മുനിസിപ്പൽ ചത്വരത്തിൽ അവസാനിച്ചു. തുടർന്ന് നടന്ന പ്രതിഷേധയോഗം മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ്‌ പി. കെ. അബൂബക്കർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്‌ കെ. വി. യൂസഫ് അലി അധ്യക്ഷത വഹിച്ചു.

കെ. വി. ഷാനവാസ്‌, കെ. നവാസ്, പി. വി. ഉമ്മർകുഞ്ഞി, എം. വി. ഷെക്കീർ, ഫൈസൽ കാനാംപുള്ളി എന്നിവർ സംസാരിച്ചു. കെ. ബി. വിജു, എ. കെ. മുഹമ്മദലി, ജമാൽ താമരത്ത്, മജീദ് തിരുവത്ര, പി. കെ. ഷെക്കീർ, കെ. വി. ലാജുദ്ധീൻ, എൻ. പി. അബ്ദുൾ ഗഫൂർ, ഖലീൽ ഷാ പാലയൂർ, ആർ. വി. അബ്ദുൾ ജബ്ബാർ, സി. പി. കൃഷ്ണൻ, ഷക്കീർ മണത്തല, ഷാജി കല്ലിങ്ങൽ, എം. എസ്. ഷംസീർ, ദിലീപ്  മടെക്കടവ് എന്നിവർ പ്രകടനത്തിന്  നേതൃത്വം നല്കി.

planet fashion

Comments are closed.