
അണ്ടത്തോട് : വർഷങ്ങളായി തകർന്ന് സഞ്ചാര യോഗമില്ലാതെ കിടക്കുന്ന പാപ്പാളി കിണർ ബീച്ച് റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് എസ്ഡിപിഐ പുന്നയൂർക്കുളം പഞ്ചായത്ത് കമ്മിറ്റി വ്യത്യസ്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.

വാഴനടൽ, ഞാറ് നടൽ, വസ്ത്രം അലക്കൽ തുടങ്ങിയ പരിപാടികളോടെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. എസ്ഡിപിഐ ജില്ലാ ട്രഷറർ യഹിയ മന്നലാംകുന്ന് ഉദ്ഘാടനം ചെയ്തു. എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡന്റ് സക്കരിയ പൂക്കാട്ട് അധ്യക്ഷത വഹിച്ചു.
കിണർ ബ്രാഞ്ച് പ്രസിഡണ്ട് തൗഫീഖ് മാലിക്കുളം, കുമാരൻ പടി ബ്രാഞ്ച് പ്രസിഡന്റ് മജീദ് തെക്കേ കാട്ടിൽ, നൗഷാദ്, അസ്കർ, അൻഷാദ്, നിസാർ എന്നിവർ നേതൃത്വം നൽകി. എസ്ഡിപിഐ പുന്നയൂർക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈർ ഐനിക്കൽ സ്വാഗതവും പാപ്പാളി ബ്രാഞ്ച് പ്രസിഡണ്ട് ആഷിഫ് മാലിക്കുളം നന്ദിയും പറഞ്ഞു
വിഷയ സംബന്ധമായി സോഷ്യൽ മീഡിയയിൽ കൂടുതൽ റീച്ച് കിട്ടുന്ന വീഡിയോ. ഏറ്റവും നല്ല സെൽഫി, നല്ല ട്രോളുകൾ. ഏറ്റവും കൂടുതൽ സ്റ്റാറ്റസ് കാണുന്ന വീഡിയോ എന്നിവക്ക് സമ്മാനങ്ങളും പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം. 1000 രൂപ. രണ്ടാം സമ്മാനം ഒരു കുല പഴം.

Comments are closed.