mehandi new

ഹാർബർ എഞ്ചിനീയറിങ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

fairy tale

ചാവക്കാട് : തൃശൂർ ജില്ലയിലെ തീരദേശത്തെ ഏക ഹാർബർ എൻജിനിയറിംങ്ങ് സബ് ഡിവിഷൻ ഓഫീസ് നിർത്തലാക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച്‌ ഏങ്ങണ്ടിയൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി, മത്സ്യ തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മറ്റി, ഐ എൻ ടി യു സി ചേറ്റുവ ഹാർബർ യൂണിയൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഹാർബർ എൻജിനിയറിംങ്ങ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി.

ജില്ലയിലെ 60 കിലോമീറ്ററോളം നീണ്ടുകിടക്കുന്ന കൊടുങ്ങല്ലൂർ മുതൽ അണ്ടത്തോട് വരെയുള്ള തീരമേഖലയിൽ കൊടുങ്ങല്ലൂർ, ചാവക്കാട് നഗരസഭകളും , മുപ്പത്തി നാലോളം പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ഈ ഹാർബർ എഞ്ചിനീയറിങ് സബ് ഡിവിഷൻ.

റോഡുകൾ, ഹാർബർ- ഫിഷ് ലാന്റിംങ്ങ് സെന്ററുകളുടെ നവീകരണങ്ങൾ എന്നിവ ഏകോപിപ്പിക്കുന്നതിനായി 2011 ൽ അന്നത്തെ നാട്ടിക എം.എൽ.എയായിരുന്ന ടി.എൻ പ്രതാപൻ മുൻകയ്യെടുത്താണ് പ്രസ്തുത ഹാർബർ എഞ്ചിനീയറിങ് ഓഫീസ് ചേറ്റുവ ഹാർബറിൽ സ്ഥാപിച്ചത്.

ചേറ്റുവ, മുനക്കകടവ് ഹാർബറുകളുടെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾ ആരംഭിക്കാനിരിക്കേ ഈ ഓഫീസ് നിർത്തലാക്കാനുള്ള സർക്കാർ തീരുമാനം മത്സ്യത്തൊഴിലാളി മേഖലയോടുള്ള സർക്കാറിന്റെ അവഗണനയുടെ അവസാനത്തെ ഉദാഹരണമാണെന്ന് മാർച്ചും, ധർണയും ഉദ്ഘാടനം ചെയ്ത മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന വർക്കിംങ്ങ് പ്രസിഡന്റ് എ. എം അലാവുദ്ധീൻ അഭിപ്രായപ്പെട്ടു. സമര പരിപാടിയിൽ മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് യു.കെ പീതാംബരൻ, ഡി. സി. സി ജനറൽ സെക്രട്ടറി കെ. ഡി വീരമണി, ഡി. സി. സി അംഗം ഇർഷാദ് കെ. ചേറ്റുവ, സി. മുസ്താക്കലി, കെ. വി സിജിത്ത്, മൊയതു എറിയാട്, സി. എ ബൈജു, നളിനാക്ഷൻ ഇരട്ടപ്പുഴ, എൻ. എം നകുലൻ എന്നിവർ പ്രസംഗിച്ചു.

Royal footwear

Comments are closed.