Header

പുലി ഇറങ്ങും – തീരപ്പെരുമ ഓണാഘോഷത്തിനു ഇന്ന് തുടക്കം

ചാവക്കാട് : ചാവക്കാട് ബീച്ച് ഡസ്റ്റിനേഷൻ കൗൺസിലും ചാവക്കാട് നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷം ഇന്ന്. ആഗസ്റ്റ് 30 ന് ബുധൻ ഉച്ചതിരിഞ്ഞു രണ്ട് മണിക്ക് കേരള മൈതാനിയിൽ നിന്നും ചാവക്കാട് ബീച്ചിലേക്ക് ഘോഷയാത്രയോടെ ആഘോഷങ്ങൾക്ക് തുടക്കമാവും.

പുലിക്കളി, പഞ്ചവാദ്യം, ചെണ്ട, മാവേലി വേഷം തുടങ്ങിയവ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും. നഗസഭയിലെ കുടുംബശ്രീ അംഗങ്ങൾ, കൗൺസിലർമാർ തുടങ്ങിയവർ ഘോഷയാത്രയിൽ അണിനിരക്കും. ഓണത്തോടനുബന്ധിച്ച് ചാവക്കാട് ബീച്ചിൽ സംഘടിപ്പിക്കുന്ന ‘തീരപെരുമ ഓണാഘോഷം 2023 ‘സാംസ്കാരിക സമ്മേളനം വൈകീട്ട് 6.30 ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ മുഖ്യാതിഥിയാകും.

സാംസ്കാരിക സമ്മേളനത്തിനു ശേഷം സരിത റഹ്മാൻ പാടുന്നു സംഗീത നിശയും ആഗസ്റ്റ് 31 ന് വ്യാഴം വൈകീട്ട് 7 മണിക്ക് ആൽമരം മ്യൂസിക് ബാന്റ് അവതരിപ്പിക്കുന്ന സംഗീത നിശയും ഉണ്ടായിരിക്കും.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

thahani steels

Comments are closed.