ജീവനക്കാരനെ ആക്രമിച്ച് ഹാജര്‍ ബുക്ക് തട്ടിയെടുത്ത സംഭവം : പ്രതികള്‍ക്കെതിരെ നടപടിയെടുക്കണം-ഭരണസമിതി
പുന്നയൂര്‍ : പഞ്ചായത്തില്‍ വികസന സമിതി യോഗങ്ങളില്‍ ഹാജരായില്ലെന്നാരോപിച്ച് സി.പി.എം അംഗത്തിന് ഒപ്പിടാന്‍ ഹാജര്‍ ബുക്ക് നല്‍കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പഞ്ചായത്തംഗവും സി.പി.എം നേതാവുള്‍പ്പടെയുള്ളവരത്തെി ജീവനക്കാരനെ ആക്രമിച്ച് മിനിറ്റ്സ് ബുക്ക് തട്ടിയെടുത്ത സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് പുന്നയൂര്‍ പഞ്ചായത്ത് ഭരണസമിതി യോഗം ആവശ്യപ്പെട്ടു. കോണ്ഗ്രസ് പ്രതിനിധികളായ മൂത്തെടത്ത് അഷറഫ് അവതരിപ്പിച്ച പ്രമേയം എം കെ ഷഹര്‍ബാന്‍ പിന്താങ്ങി. പ്രതിപക്ഷത്തെ ഏഴുപേര്‍ വിയോചനകുറിപ്പ് രേഖപ്പെടുത്തിയ പ്രമേയം പന്ത്രണ്ടുപേരുടെ അംഗീകാരത്തോടെ പാസായി.
പുന്നയൂര്‍ പഞ്ചായത്ത് ഓഫീസില്‍ ശനിയാഴ്ച്ച രാവിലെ 11ന് നടന്ന വികസനസമിതി യോഗത്തിനിടെയാണ് സംഭവം. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിലെ വികസന കാര്യ സ്ഥിരം സമിതിയില്‍ സീനത്ത് അഷറഫാണ് അധ്യക്ഷ. കോണ്‍ഗ്രസിലെ മൂത്തേടത്ത് അഷറഫ്, മുനാഷ്, സി.പി.എം പ്രതിനിധികളായ എം.ബി രാജേഷ്, ഷമീം അഷറഫ് എന്നിവരാണ് ഈ സമിതിയിലെ അംഗങ്ങള്‍. ഇവരില്‍ എം.ബി രാജേഷ് അഞ്ച് യോഗത്തില്‍ പങ്കെടുത്തില്ലെന്നാരോപിച്ച് പഞ്ചായത്ത് ഭരണ നേതൃത്വം വിശദീകരണം ചോദിച്ചുള്ള നോട്ടീസ് അയച്ചതായി പറയുന്നു. ഇത് കൂടാതെ ഇദ്ദേഹത്തെ അയോഗ്യനാക്കാനുള്ള യോഗവും വിളിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ശനിയാഴ്ച്ച വീണ്ടും വികസന സമിതിയോഗം ചേരുന്നത്. ഈ യോഗത്തില്‍ പങ്കെടുക്കാന്‍ രാജേഷ് എത്തിയപ്പോള്‍ ഹാജര്‍ ബുക്കില്‍ ഒപ്പിടാന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ച സീനത്ത് അഷറഫ്, കോണ്‍ഗ്രസ് അംഗങ്ങളായ മൂത്തേടത്ത് അഷറഫ്, മുനാഷ് എന്നിവര്‍ സമ്മിതിച്ചില്ല. യോഗത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥന്‍ രാജേഷ് ഒപ്പിടേണ്ട കോളം ക്രോസ് ചെയ്തു. ഇതില്‍ ഷെമീം അഷറഫ് ഒപ്പിടേണ്ട ഭാഗവും വെട്ടിയിട്ടതായി ആക്ഷേപമുണ്ട്. അനില്‍കുമാറും യു.ഡി.എഫ് അംഗങ്ങളും രാജേഷുമായി തര്‍ക്കം നടക്കുന്നതിനിടയില്‍ സി പി എം ഏരിയാ കമ്മിറ്റി അംഗം ടി.വി സുരേന്ദ്രനും സംഘവും യോഗം നടക്കുന്ന സ്ഥലത്തത്തെി അനില്‍ കുമാറിനെ അസഭ്യം പറഞ്ഞ് വലിച്ചിഴച്ചെന്നും അദ്ദേഹത്തിന്‍്റെ കയ്യില്‍ നിന്ന് ഹാജര്‍ ബുക്ക് ബലമായി പിടിച്ചെടുത്തെന്നുമാണ് പരാതി.
Comments are closed.