ചാവക്കാട് ടൗൺ മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്ന നൗഷാദ് രക്തസാക്ഷിത്വ ദിനം ആചരിച്ചു

ചാവക്കാട് : ചാവക്കാട് ടൗൺ മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്ന നൗഷാദിന്റെ അഞ്ചാം രക്തസാക്ഷിത്വ ദിനം ആചരിച്ചു. ഗുരുവായൂർ ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം പി വി പീറ്റർ യോഗം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് അനീഷ് പാലയൂർ അധ്യക്ഷത വഹിച്ചു. ദസ്‌തഗീർ മാളിയേക്കൽ അനുസ്മരണ പ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർ സുപ്രിയ രാമേന്ദ്രൻ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ആർ കെ നൗഷാദ്, ആസിഫ് വലിയകത്ത്, എ ടി മുഹമ്മദാലി, റിഷി ലാസർ, പി. വി. മനാഫ്, റിൻഷാദ്, നാസർ കോനയിൽ, ആന്റോ പാലയൂർ, ജൂനാദ്, അബു തുടങ്ങിയവർ നേതൃത്വം നൽകി.

Comments are closed.