
എടക്കഴിയൂർ : പുന്നയൂർ ഗ്രാമപഞ്ചായത്ത്

സർക്കാർ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും എടക്കഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുള്ള വാട്ടർ എടിഎം ന്റെ ഉദ്ഘാടനം ഗുരുവായൂർ എംഎൽഎ എൻ.കെ. അക്ബർ നിർവഹിച്ചു.
എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 76 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണം. 7 ലക്ഷം രൂപ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് വാട്ടർ എ ടി എം നിർമിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.

Comments are closed.